മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2020 ലെ വിജയികളെ പ്രഖ്യാപിച്ചു. 2019 ലെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തെരഞ്ഞെടുക്കപ്പെട്ടു. അന്ന ബെന്നാണ് മികച്ച നടി. മികച്ച സംവിധായികയായി ഗീതു മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു.
ഹെലന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് അന്ന ബെന്നിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് സുരാജിനെ മികച്ച നടനായി തെരഞ്ഞെടുക്കാനുള്ള കാരണം.
മികച്ച നടന്‍ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഗിന്നസ് പക്രുവിനാണ്. ഇളയരാജയിലെ അഭിനയമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രമാണ് മൂവി ഓഫ് ദ ഇയറായി തെരഞ്ഞടുക്കപ്പെട്ടത്. സിനിമാ രംഗത്ത് ശ്രദ്ധേയമായ ഫേസ്ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റ് അവാര്‍ഡ് വിജയികളെ തെരഞ്ഞെടുത്തത് ഓണ്‍ലൈന്‍ വോട്ടിങിലൂടെയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മറ്റു അവാര്‍ഡുകള്‍
മികച്ച സ്വഭാവ നടന്‍- ഷൈന്‍ ടോം ചാക്കോ, ചിത്രം ഉണ്ട, ഇഷ്‌ക്
മികച്ച സ്വഭാവ നടി- ഗ്രേസ് ആന്റണി, ചിത്രം- കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച സിനിമാട്ടോഗ്രാഫര്‍- ഷൈജു ഖാലിദ്, ചിത്രം- കുമ്പളങ്ങി നൈറ്റ്‌സ്.
മികച്ച തിരക്കഥ- ശ്യാം പുഷ്‌കരന്‍, ചിത്രം- കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച പിന്നണി ഗായകന്‍- സൂരജ് സന്തോഷ്
ബെസ്റ്റ് സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ചിത്രം- ജല്ലിക്കെട്ട്
മികച്ച സംഗീത സംവിധായകന്‍ – വിഷ്ണു വിജയ് ചിത്രം അമ്പിളി
മികച്ച എഡിറ്റര്‍ സൈജു ശ്രീധരന്‍, ചിത്രം കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വൈറസ്.
മിക്ക പശ്ചാത്തലസംഗീതം- സുശിന്‍ ശ്യം, കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച ഗാനരചന- വിനായക് ശശികുമാര്‍ ,ചിത്രം അമ്പിളി , അതിരന്‍, ഹെലന്‍, കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച പിന്നണി ഗായിക- സിതാര കൃഷ്ണ കുമാര്‍
കോസ്റ്റിയൂം ഡിസൈന്‍- സമീറ സനീഷ് , ചിത്രം കുമ്പളങ്ങി നൈറ്റസ്.
കലാ സംവിധാനം- ജോതിഷ് ശങ്കര്‍