പാട്ടുകള്‍ ഇഷ്ടമില്ലാത്തവരായി അപൂര്‍വം ചിലരെ ഉണ്ടാവുകയുള്ളു. നേരം പോക്കിനെങ്കിലും നമ്മളില്‍ പലരും ദിവസവും ഒരു പാട്ടെങ്കിലും കേള്‍ക്കുകയോ ഓര്‍ക്കുകയോ ചെയ്യാറുണ്ട്.
ആയിരകണക്കിന് പാട്ടുകള്‍ ലോകത്ത് ദിനം പ്രതിയുണ്ടാവാറുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ കേട്ടിട്ടുണ്ടാവുക സിനിമാ ഗാനങ്ങളായിരിക്കും. പല ഗാനങ്ങളും സിനിമകളെക്കാള്‍ ഹിറ്റാവുകയും കാലങ്ങളോളം ഓര്‍ത്തിരിക്കാറുമുണ്ട്.
അതേ സമയം ചില സിനിമാ ഗാനങ്ങള്‍ സിനിമയിലില്ലങ്കിലും ആളുകള്‍ക്കിടയില്‍ ഹിറ്റാവാറുണ്ട്. അത്തരത്തില്‍ മലയാളികള്‍ക്കിടയില്‍ ഹിറ്റായ 7 ഗാനങ്ങളെ പരിചയപ്പെടാം.
1. കുടജാദ്രിയില്‍ കുടികൊള്ളും – ചിത്രം: നീലക്കടമ്പ്
നീലക്കടമ്പ് എന്ന ഇറങ്ങാത്ത ചിത്രത്തിലെ ഗാനങ്ങളില്‍ ഒന്നാണ് കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന് ഗാനം. കോഴിക്കോട് സ്വദേശിയായ അംമ്പികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഏഴ് ഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും ചിത്രം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.
രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തില്‍ കെ.ജയകുമാര്‍ ആയിരുന്നു ഗാനത്തിന്റെ വരികള്‍ എഴുതിയത്. യേശുദാസ് ആയിരുന്നു ഗാനം ആലപിച്ചത്.
2. മാന്‍മിഴി പൂവ് – ചിത്രം : മഹാസമുദ്രം
മോഹന്‍ലാലിനെ നായകനാക്കി എസ്. ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഹാസമുദ്രം. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു. എന്നാല്‍ ഏറെ ഹിറ്റായെങ്കിലും ചിത്രത്തില്‍ ഇടംപിടിക്കാത്ത ഗാനമായിരുന്നു മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ് എന്ന ഗാനം.
എം.ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെതാണ്.
യേശുദാസും, പി.വി പ്രീതയുമാണ് ഗാനം ആലപിച്ചത്.
3. ഈ മഴതന്‍ വിരലീപുഴയില്‍ – ചിത്രം : എന്ന് നിന്റെ മൊയ്ദീന്‍
എന്ന് നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തില്‍ രമേശ് നാരായണന്‍ സംഗീതസംവിധാനം ചെയ്ത് റഫീഖ് അഹമ്മദ് എഴുതിയ ഗാനമായിരുന്നു ഈ മഴതന്‍ വിരലീ പുഴയില്‍ എന്ന ഗാനം. ചിത്രത്തിലെ തന്നെ ഇരുവഴിഞ്ഞി പുഴ പെണ്ണെ എന്ന ഗാനവും ഇത്തരത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തതും എന്നാല്‍ ഹിറ്റായതുമായിരുന്നു.
4.തുമ്പി കിന്നാരം – ചിത്രം : നരന്‍
മോഹന്‍ലാല്‍ – ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു നരന്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നതാണ്. എന്നാല്‍ ഏറെ ഹിറ്റാവുകയും ചിത്രത്തില്‍ ഇടം പിടിക്കാത്തതുമായ ഗാനമായിരുന്നു തുമ്പി കിന്നാരം എന്ന് തുടങ്ങുന്ന ഗാനം.
ഗായത്രി അശോകനും കെ.ജെ യേശുദാസുമായിരുന്നു ഈ ഗാനം ആലപിച്ചത്. ദീപക് ദേവിന്റെ സംഗീതത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു ഗാനം എഴുതിയത്.
5. നെറ്റിമേലെ പൊട്ടിട്ടാലും – ചിത്രം : വല്ല്യേട്ടന്‍
നെറ്റിമേലെ പൊട്ടിട്ടാലും എന്ന് തുടങ്ങുന്ന ഗാനം വല്ല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രത്തിലെയായിരുന്നു. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. യേശുദാസും കെ.എസ് ചിത്രയുമായിരുന്നു നെറ്റിമേലെ പൊട്ടിട്ടാലും എന്ന ഗാനം ആലപിച്ചത്. മോഹന്‍സിത്താരയുടെ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരിയായിരുന്നു ഗാനത്തിന്റെ വരികള്‍ എഴുതിയത്.
6.ആരോ നിലാവായി തലോടി
ഷാന്‍ റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ പട്ടണത്തില്‍ ഭൂതം. ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനും ശ്വേത മോഹനും പാടിയ ഗാനമായിരുന്നു ആരോ നിലാവായി തലോടി എന്ന ഗാനം. എന്നാല്‍ ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നില്ല.
ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു.
7. പൂനില മഴ നനയും – ചിത്രം : ചോട്ടാ മുംബൈ
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ചോട്ടാ മുംബൈ. ചിത്രത്തിനെ പോലെ തന്നെ ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു. എന്നാല്‍ പൂനിലാ മഴ നനയും എന്ന ഈ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.
രാഹുല്‍ രാജ് ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രത്തില്‍ സംഗീതും സംഗീത പ്രഭുവും ചേര്‍ന്നായിരുന്നു പൂനിലാ മഴ എന്ന ഗാനം ആലപിച്ചത്. സന്തോഷ് വര്‍മ്മയായിരുന്നു ഗാനം എഴുതിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Film song was a hit, but not in the movie; Seven songs taken over by Malayalees