കൊച്ചി: നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ വിദ്വേഷപ്രചരണം. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് സൈബര്‍ അക്രമണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
‘ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല, ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര് കടക്കുന്നു,’ എന്നിങ്ങനെയാണ് കമന്റുകള്‍. നിങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അപമാനിച്ചിട്ട് മതിയായില്ലേ എന്നാണ് മറ്റൊരു കമന്റ്.
മറ്റ് മതക്കാര്‍ അവരുടെ വിശ്വാസത്തെ കളിയാക്കുന്ന പടം വന്നാല്‍ ഇങ്ങനെ ആയിരിക്കുമോ പ്രതികരിക്കുകയെന്നും ചിലര്‍ ചോദിക്കുന്നു.
ഇതിന് പിന്നാലെ സിനിമയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തി.
ചിത്രം സംവിധാനം ചെയ്യുന്നത് ലിജിന്‍ ജോസ് ആണ്. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. നജീം കോയയുടേതാണ് തിരക്കഥ.
ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സിയാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു.
നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നി സിനിമകളുടെ പേരിലും വിദ്വേഷപ്രചരണങ്ങളുണ്ടായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേരുകള്‍ എന്നാരോപിച്ചായിരുന്നു പ്രചരണം.