ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില് ഇടം നേടിയ താരമാണ് സിജു വില്സണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വലിയ വിജയത്തോടെ മലയാള സിനിമയില് ശക്തമായ സാന്നിധ്യമാവുകയാണ് നടന്. ആറാട്ടുപുഴ വേലായുധപ്പണിക്കര് എന്ന കഥാപാത്രത്തെ അനായാസം സ്‌ക്രീനിലെത്തിച്ചതിലൂടെ ഒരു മാസ്സ് ആക്ഷന് ഹീറോ പരിവേഷം സിജുവിന് ലഭിച്ചു കഴിഞ്ഞു.
അമൃത ടിവിയിലെ’ ജസ്റ്റ് ഫോര് ഫണ്‘ എന്ന ടെലിവിഷന് പരമ്പരയിലൂടെയാണ് സിനിമലോകമെന്ന മോഹം സിജുവിനെ തേടിയെത്തുന്നത്. മലര്വാടി ആര്ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന് ചിത്രമാണ് സിജുവിന്റെ ആദ്യ സിനിമ. മോഹന്ലാല് ഫാന്സ് അസോസിയേഷന് പ്രസിഡന്റായാണ് മലര്വാടിയില് സിജു വേഷമിട്ടത്. ഒരു രംഗത്തില് മാത്രമാണ് നടന് സിനിമയില് എത്തിട്ടുള്ളുവെങ്കിലും അത് തിയേറ്ററില് വലിയ ഓളമുണ്ടാക്കിയിരുന്നു.
അല്ഫോന്സ് ആണ് മലര്വാടിയിലേക്ക് ഓഡിഷനായി ഫോട്ടോ അയക്കാന് പറഞ്ഞതെന്ന് സിജു പറഞ്ഞിരുന്നു. അതിനുശേഷമാണ് നേരം, പ്രേമം എന്നീ ചിത്രങ്ങളില് സിജു അഭിനയിക്കുന്നത്. നേരത്തില് സിജു അസിസ്റ്റന്റ് ഡയറക്ടറായി കൂടി വര്ക്ക് ചെയ്തിരുന്നു. അല്ഫോല്സ് പുത്രന്റെ നേരത്തിലാണ് കൂടുതല് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ലൈഫില് ഒരു ബ്രേക്ക് തന്ന സിനിമ പ്രേമമായിരുന്നു. നിവിന് പോളി , അല്ഫോന്സ് തുടങ്ങിയവരുടെ കൂടെ സിനിമ സ്വപ്‌നം കണ്ട ചെറുപ്പക്കാരുടെ കൂട്ടത്തില് ഇന്ഡസ്ട്രിയിലേക്ക് വന്നതാണ് സിജുവും.
Content Highlight: Movie Career of actor Siju Wilson spanning from Malarvaadi Arts Club to Pathonpatham Noottandu