[] ആററം ബോംബ് കണ്ടു പിടിക്കുകയും പിന്നീട് അതോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്ത മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐസ്റ്റീന്റെ വേഷത്തില്‍ ക്യാപ്റ്റന്‍ രാജു എത്തുന്നു. സത്യജിത് റായ് അവാര്‍ഡ് ജേതാവ് പി.ജി ജോണ്‍സന്റെ പാതിരാക്കാറ്റ് എന്ന ചിത്രത്തിലൂടാണ് ഒരിടവേളക്കു ശേഷം അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി. ജി ജോണ്‍സണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം യുദ്ധത്തോടുളള വിമുഖത പ്രകടിപ്പിക്കുന്നതാണ്.
ഷൂട്ടിംഗ് ജൂലൈ ആദ്യ വാരം ചാവക്കാട് ആരംഭിക്കും. ഗാനരചന ചെമ്മനം ചാക്കോയും പൂവച്ചല്‍ ഖാദറും ചേര്‍ന്ന് നിര്‍വ്വഹിക്കും. അസീസ്ഭായ് ഈണം പകരും. ഛായാ ഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കും.
ക്യാപ്റ്റന്‍ രാജു, വി.കെ ശ്രീരാമന്‍, മാള അരവിന്ദന്‍, മേഘനാഥന്‍, മീനാ ഗണേഷ്, ബിനീഷ് കോടിയേരി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയാണ് പാതിരാക്കാറ്റിന്റെ ചിത്രീകരണം.