തിരുവനന്തപുരം: സ്വതന്ത്ര സിനിമകളുടെ നിലനില്‍പ്പിനും പ്രചാരത്തിനുമായി സംവിധായകര്‍,സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍,ആസ്വാദകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് പുതിയതായി രൂപം നല്‍കിയ കൂട്ടായ്മയായ് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി)യുടെ ആദ്യ ജനറല്‍ ബോഡി യോഗം നടന്നു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ജനറല്‍ബോഡിയില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സന്തോഷ് ബാബു സേനനെയും സെക്രട്ടറിയായി ശ്രീകൃഷ്ണന്‍ കെ.പിയെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി കൃഷ്ണവേണി, ശരത് എസ്, വിനു കൊള്ളിച്ചാല്‍ എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ഗീത, പ്രതാപ് ജോസഫ്, സുനില്‍ നാഥ് എന്നിവരെയും തെരഞ്ഞെടുത്തു ഖജാന്‍ജിയായി സിദ്ദിഖ് പരവൂര്‍ ഔദ്യോഗിക വക്താവായി ഡോക്ടര്‍ എസ്. സുനില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
നേരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂര്‍വ്വം അവഗണിക്കുന്നതായി മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി) ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.എഫ്.എഫ്.കെ യില്‍ സ്വതന്ത്ര സിനിമകള്‍ക്കുണ്ടായിരുന്ന സ്ഥാനം പ്രദര്‍ശന, വിപണന സാധ്യതകളുള്ള മുഖ്യധാരാ സിനിമകള്‍ കൈയടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നാണ് എം.ഐ.സിയുടെ ആരോപണം.
സ്വതന്ത്ര സിനിമകള്‍ക്ക് വിപണന-വിതരണ സാധ്യകള്‍ ലഭിക്കാറില്ല. ടെലിവിഷന്‍ ചാനലുകളും സ്വതന്ത്ര സിനിമകള്‍ പ്രദര്‍ശനത്തിനായി വാങ്ങാറില്ല. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരെ സംബന്ധിച്ച് ഐ.എഫ്.എഫ്.കെ പ്രധാന വേദിയാണ്. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു വലിയ പ്രേക്ഷക സമൂഹത്തിലേക്ക് തങ്ങളുടെ സിനിമകളെ എത്തിക്കുന്നതിനുള്ള ഏക വേദികൂടിയാണ് ഐ.എഫ്.എഫ്.കെ. ആ സാധ്യത മുഖ്യധാര സിനിമകള്‍ കൈയടക്കുകയാണെന്നാണ് എം.ഐ.സി ആരോപിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അക്കാദമി അംഗങ്ങളെ സെലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തരുതെന്നതും ഇവരുടെ പ്രധാന ആവശ്യമാണ്. ‘മേളയിലേക്ക് സിനിമകള്‍ തെരെഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന്റെ പ്രശ്നവും അവര്‍ എല്ലാ സിനിമയും പൂര്‍ണ്ണമായും കണ്ടില്ല എന്ന് വെളിപ്പെടുത്തല്‍ നടത്തിയതും വളരെ ഗൗരവമുള്ള കാര്യമാണ്.
പലരുടെയും സിനിമ സെലക്ഷന് കമ്മിറ്റി കണ്ടിട്ടില്ല എന്ന് ‘സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ ‘വിമിയോ’സ്റ്റാറ്റസ് വഴി ഈ വര്‍ഷം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് എം.ഐ.സി അംഗങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് അതുപോലെ, കെ.എസ്.എഫ്.ഡി.സി രണ്ട് വനിതാ സംവിധായകരെ ഗ്രാന്‍ഡ് നല്കുന്നതിനായി തെരഞ്ഞെടുത്തതിലെ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചും എം.ഐ.സി അംഗങ്ങള്‍ ഹൈക്കോടതിയില്‍ തന്നെകേസ് നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ഐ.എഫ്.എഫ്.കെ നടക്കുന്ന വേദിയിലും അതിനെത്തുടര്‍ന്നും എം.ഐ.സി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുതിനായി പലതരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എം.ഐ.സി വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ ആവശ്യങ്ങള്‍:
1.ഐ.എഫ്.എഫ്.കെ യില്‍ മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും കേരള പ്രീമിയര്‍ നടപ്പാക്കുക.
2.മലയാളം സിനിമ തെരഞ്ഞടുക്കുന്ന കമ്മിറ്റിയിലും സംസ്ഥാന അവാര്‍ഡ് ജൂറിയിലും ഭൂരിപക്ഷ അംഗങ്ങളും മലയാളികള്‍ ആകാന്‍ പാടില്ല. ചലച്ചിത്ര അക്കാദമി/കെ.എസ്.എഫ്.ഡി.സി അംഗങ്ങളും ഭാരവാഹികളും ജൂറികളിലും സെലക്ഷന്‍ കമ്മിറ്റിയിലും ഉള്‍പ്പെടാന്‍ പാടില്ല.
3.മലയാളം സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ക്ക 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക.ആര്‍ട്ടിസ്റ്റിക് ഡയറക്ടരെ 5 വര്‍ഷം കൂടുമ്പോള്‍ മാറ്റി നിയമിക്കുക
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
4. അടൂര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതു പ്രകാരം തന്നെയുള്ള ഫിലിം മാര്‍ക്കറ്റ് നടപ്പിലാക്കുക.
5.സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ച മലയാളം സിനിമകള്‍ക്ക് കെ.എസ്.എഫ്.ഡി.സി തീയേറ്ററുകളില്‍ ഒരാഴ്ച, ഒരു ഷോ പ്രൈംടൈമില് അനുവദിക്കുക. ഹോള്‍ഡ് ഓവര്‍ സംവിധാനത്തില്‍ നിന്നും ആ ഒരാഴ്ചത്തെ പ്രദര്‍ശനത്തെ ഒഴിവാക്കുക.
6.ഐ.എഫ്.എഫ്.കെയില്‍ ഭയരഹിതമായും സ്വതന്ത്രമായും പ്രേക്ഷകര്‍ക്ക് സിനിമ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി 90 ശതമാനം പ്രീബുക്കിംഗ് ഫിസിക്കല്‍ ബൂത്തുകള്‍ വഴി തന്നെ നടപ്പിലാക്കുക.
7.ഐ.എഫ്.എഫ്.കെയുടെയും ചലച്ചിത്ര അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കുക.ഐ.എഫ്.എഫ്.കെയിലേക്ക് ഉള്‍പ്പെടുന്ന വിവിധ പാക്കേജ് സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക .
DoolNews Video