| Wednesday, 24th January 2018, 6:21 pm

'ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ 'ശീലം' ഉപേക്ഷിക്കണം'; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി മൗണ്ട് സിയോണ്‍ ലോ കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്രവാഹനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. ഒരുമിച്ചുള്ള യാത്ര വിലക്കിക്കൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ ഉത്തരവ് കോളേജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവെന്ന് നോട്ടീസില്‍ പറയുന്നു.


Also Read: ‘ഇവന്മാരിന്ന് എറിഞ്ഞ് ചാവും’; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ത്ത് പൂജാരയുടെ റെക്കോര്‍ഡ് ഇന്നിംഗ്‌സ്; ചിരിയടങ്ങാതെ സോഷ്യല്‍ മീഡിയ


“പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്രവാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോളേജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ “ശീലം” ഉപേക്ഷിക്കണം.” -നോട്ടീസില്‍ പറയുന്നു.

സ്ഥിരമായി കോളേജ് ബസില്‍ യാത്ര ചെയ്യുന്ന ചില വിദ്യാര്‍ത്ഥികളും ഇടയ്ക്കിടെ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ പോകേണ്ടവര്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മതപത്രം സമര്‍പ്പിക്കുകയോ ഇതേക്കുറിച്ച് അന്വേഷിക്കാനായി രക്ഷിതാക്കളുടെ ഫോണ്‍ നമ്പര്‍ നല്‍കുകയോ വേണമെന്നും നോട്ടീസില്‍ പറയുന്നു.


Don”t Miss: ‘പുരുഷന്മാരുടെ തെറ്റ് ആവര്‍ത്തിക്കില്ല’; വിരാടിന്റേയും സംഘത്തിന്റേയും മണ്ടത്തരത്തില്‍ നിന്നും പാഠം പഠിച്ച് മിതാലിയുടെ പെണ്‍പട


പിന്നിലിരിക്കുന്നവരുടെ സുരക്ഷയെ കരുതി ഈ മാസം 11-നാണ് പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത് എന്ന് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അവകാശപ്പെട്ടു. ഇതിനെ അടിസ്ഥാനമാക്കിയാണ് നോട്ടീസ് ഇറക്കിയത്. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ അതാകാമെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് വിലക്കിയിട്ടില്ല.


Also Read: ‘ഇയാള്‍ക്കെന്താ വട്ടാണോ’; ഓടുന്ന ട്രെയിനിനെ വകവെക്കാതെ ട്രാക്കില്‍ കിടന്ന് അഭ്യാസം കാണിച്ച് യുവാവ്, വീഡിയോ വൈറല്‍


അതേസമയം തങ്ങള്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് പത്തനംതിട്ട ഡി.വൈ.എസ്.പി കെ.എ വിദ്യാധരന്‍ പറഞ്ഞത്. ഇത്തരമൊരു നോട്ടീസിനെ പറ്റി തങ്ങള്‍ക്ക് അറിയില്ലെന്ന് കോളേജ് മാനേജ്‌മെന്റും പ്രതികരിച്ചു. പ്രിന്‍സിപ്പലാണ് കോളേജിലെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കോളേജ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) കെ.കെ ജോസ് പറഞ്ഞു.

മൗണ്ട് സിയോണ്‍ ലോ കോളേജ് പുറത്തിറക്കിയ നോട്ടീസ്: 

Latest Stories

We use cookies to give you the best possible experience. Learn more