5000 മില്ലി ആമ്പിയറിന്റെ കൂറ്റന്‍ ബാറ്ററിയുമായി മോട്ടോറോളയുടെ പുതിയ മോഡലായ വണ്‍ പവര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഷവോമിയുടെ റെഡ്മി നോട്ട് ഫൈവ് പ്രൊയെ വിപണിയില്‍ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോറോള പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
6.2 ഇഞ്ചിന്റെ വലിയ സ്‌ക്രീനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 256ജിബി വരെ മെമ്മറി കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനും സംവിധാനം ഉണ്ട്.
4ജി, ബ്ലൂടൂത്ത് 5, യു.എസ്.ബി സി കേബിള്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ടര്‍ബോ ചാര്‍ജിംഗ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.
ആന്‍ഡ്രോയ്ഡ് വണ്‍ വിഭാഗത്തില്‍പ്പെട്ട ഫോണ്‍ ആയതിനാല്‍ വരാനിരിക്കുന്ന അപ് ഡേറ്റുകള്‍ ആദ്യം തന്നെ ഫോണില്‍ ലഭ്യമാവും.
ALSO READ: ഇനി ജയിലിലേക്ക്; ഫ്രാങ്കോ മുളക്കലിനെ റിമാന്‍ഡ് ചെയ്തു
ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 16 എം.പിയുടേയും 5 എം.പിയുടേയും രണ്ട് സെന്‍സറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫികള്‍ പകര്‍ത്താന്‍ 16 എം.പിയുടെ മുന്‍ ക്യാമറയുമുണ്ട്. 4കെ വീഡിയോ റെക്കോര്‍ഡിങ്ങും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും
ഇന്ത്യയില്‍ ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രമാണ് ഫോണ്‍ ലഭിക്കുക. 16,000 രൂപയാണ് പ്രാഥമിക വില. ഒക്ടോബര്‍ 15 മുതല്‍ ഫ്‌ലാഷ് സെയിൽ ആരംഭിക്കും എന്ന് മോട്ടോറോള വ്യക്തമാക്കുന്നു.