| Friday, 23rd October 2015, 8:58 pm

രണ്ട് ദിവസത്തെ ബാറ്ററി ലൈഫുമായി മോട്ടോറോള ഡ്രോയിഡ് ടര്‍ബോ 2 വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോട്ടോറോള ഡ്രോയിഡ് ടര്‍ബോ 2 വരുന്നു.. ലോഞ്ചിങ്ങിന് മുമ്പ് തന്നെ നിരവധി റിപ്പോര്‍ട്ടുകളാണ് ഈ പുതിയ സ്മാര്‍ട്ട് ഫോണിനെ കുറിച്ച് പുറത്ത് വരുന്നത്. ഒക്ടോബര്‍ 27ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഡ്രോയിഡ് ടര്‍ബോയില്‍ ആകര്‍ഷകങ്ങളായ നിരവധി പ്രത്യേകതകളാണുള്ളത്. അതില്‍ ഒന്ന്, ഇന്ന് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറെ പരാതി പറയുന്ന ബാറ്ററി ചാര്‍ജ് പ്രശ്‌നത്തിനുള്ള പരിഹാരമാണ്‌.

2 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്തു കൊണ്ടാണ് ഡ്രോയിഡ് ടര്‍ബോ 2 വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് മിനിറ്റിനുള്ളില്‍ 13 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുന്നവിധം പെട്ടെന്ന് ചാര്‍ജ് ആവുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.  ഫോണിന്റെ ലീക്കായ ടീസറില്‍ ടര്‍ബോയുടെ കൂടുതല്‍ ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.

21 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്. 2 ടി.ബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം. ഇത്രയും വലിയൊരു സ്‌റ്റോറേജ് കപ്പാസിറ്റി അധികമാരും ഇതുവരെ നല്‍കിയിട്ടില്ല. മാത്രവുമല്ല ഷട്ടര്‍പ്രൂഫ് ഡിസിപ്ലേയും ഈ പുതിയ ഫോണിനുണ്ടെന്ന് ടീസര്‍ പറയുന്നു.

5.43ഇഞ്ച് ക്യൂഎച്ച്ഡി ഡിസിപ്ലേ, സ്‌നാപ്ഡ്രാഗണ്‍ 810 SoC (MSM8994), 3ജിബി റാം, ഒപ്പം 32ജിബി 64ജിബി എന്നീ വ്യത്യസ്ത ഇന്റേണല്‍ മെമ്മറി കപ്പാസിറ്റിയിലും ലഭ്യമാകും. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന ലോഞ്ചിങ് ചടങ്ങിലേക്ക് എല്ലാ മാധ്യമങ്ങളേയും കമ്പനി അധികൃതര്‍ ക്ഷണിച്ചിരുന്നു. ഡ്രോയിഡ് മാക്‌സ് 2 വും ഈ ചടങ്ങില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more