| Thursday, 18th January 2018, 6:03 pm

സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്

ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വര്‍ദ്ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനതൊഴിലാളികളുടെയും തൊഴിലുടമകളുടെയും ജീവിതത്തെ സാരമായി ബാധിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more