ആമസോണ്‍ ഇന്ത്യയിലും ഫഌപ്കാര്‍ട്ടിലും ഒക്ടോബര്‍ 17 മുതല്‍ ഫോണ്‍ ലഭ്യമാകും.6.0.1 ആന്‍ഡ്രോയ്ഡ് സ്മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിമ്മാണ്.
ലെനോവോ ഇന്ത്യ, മോട്ടോ സെഡ്, മോട്ടോ സെഡ് പ്ലേ മോഡല്‍ മൊഡ്യൂലാര്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. മോട്ടോ സെഡ്ഡിന് 39,999 രൂപയാണ് വില. മോട്ടോ സെഡ് പ്ലേ 24,999 രൂപയാണ് വില.
ആമസോണ്‍ ഇന്ത്യയിലും ഫഌപ്കാര്‍ട്ടിലും ഒക്ടോബര്‍ 17 മുതല്‍ ഫോണ്‍ ലഭ്യമാകും.6.0.1 ആന്‍ഡ്രോയ്ഡ് സ്മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിമ്മാണ്.
മോട്ടോ സെഡ് ബ്ലാക്ക്, ലൂനാര്‍ േ്രഗ ട്രിം, വൈറ്റ് വിത്ത് ഫൈന്‍ ഗോള്‍ഡ് ട്രിം നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. രണ്ട് മോഡലിലും വാട്ടര്‍ റെപ്പലന്റ് നാനോ കോട്ടിങ് ഉണ്ട്. ഹോം ബട്ടണിലായാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സെറ്റ് ചെയ്തിരിക്കുന്നത്.
മോട്ടോ സെഡ്ഡില്‍ 5.5 ഇഞ്ച് ക്യുഎച്ച് ഡി അമോള്‍ഡ് ഡിസ്‌പ്ലേയും 1440*2560 പിക്‌സലാണ് റെസല്യൂഷന്‍. 4 ജിബിയാണ് റാം. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. 64 ജിബിയാണ് സ്റ്റോറേജ്.
2,600 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 15 മിനുട്ടിലെ ചാര്‍ജില്‍ 7 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഉണ്ട്. 136 ഗ്രാമാണ് ഭാരം.