17,999 രൂപയുള്ള ധരിക്കാന്‍ കഴിയുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഇതെന്ന് മോട്ടോറോള ട്വീറ്ററിലൂടെ അറിയിച്ചു. സാംസങും, എല്‍.ജിയുടെ ആന്‍ഡ്രോയിഡും പോലെ ഇത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ലഭ്യമാകില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാകും വാച്ച് ലഭ്യമാവുകയെന്നും അധികൃകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സാംസങിന്റെയും എല്‍.ജിയുടെയും വാച്ചുകളെ അപേക്ഷിച്ച് മോട്ടോ 360 ക്ക് വില അല്പം കൂടുതലാണ്. സാംസങ് വാച്ചിന് 14,999 രൂപയും എല്‍.ജിക്ക് 15,900 രൂപയുമാണ് വില.
320*290 റസല്യൂഷനും 1.56 ഇഞ്ച് ബാക്ക്‌ലൈറ്റുള്ള എല്‍.സി.ഡി ഡിസ്‌പ്ലേയും ഈ വാച്ചിനുണ്ട്. 512MB റാമും 4GB ഇന്റേണല്‍ സ്‌റ്റോറേജും വാച്ചിനുണ്ടാകും.
വൈര്‍ലെസ് ചാര്‍ജ്ജിങാണ് വാച്ചിന്റെ മറ്റൊരു പ്രത്യേകത. ചാര്‍ജ്ജിങ് ഡോക്ക് ഉപയോഗിച്ചാവും വാച്ച് ചാര്‍ജ്ജ് ചെയ്യുക. 49 ഗ്രാമാണ് ഫോണിന്റെ ഭാരം.