ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ നായകന്മാരെല്ലാം ചേര്‍ന്നാണ് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്.
ബ്രൂസ് ലീ എന്നാണ് ചിത്രത്തിന്റെ പേര്. മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും താരങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വൈശാഖും ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം എട്ടു വര്‍ഷത്തെ ഇടിവേള കഴിഞ്ഞ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രൂസ് ലീ. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 25 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ‘ബ്രൂസ് ലീ’ നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന് ഫിലിംസ് ബാനറില്‍ ആണ്.
പുലിമുരുകന്, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’.
എസ്രാ, ലൂസിഫര്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റര്‍ ചെയ്ത ആനന്ദ് രാജേന്ദ്രന് ആണ് ഡിസൈനര്‍. അനീഷ് മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നു. 2021ല്‍ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. വിഷ്ണു മോഹന്‍ സംവിധാനം ചെയുന്ന ‘മേപ്പടിയാന്’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക