ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും കയ്യാങ്കളി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനുള്ള പ്രമേയാവതരണത്തെ തുടര്‍ന്നാണ് മൂന്നാം ദിവസവും നിയമസഭ ബഹളത്തെ തുടര്‍ന്ന് പിരിച്ചുവിടുന്നത്.
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും കയ്യാങ്കളി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനുള്ള പ്രമേയാവതരണത്തെ തുടര്‍ന്നാണ് മൂന്നാം ദിവസവും നിയമസഭ ബഹളത്തെ തുടര്‍ന്ന് പിരിച്ചുവിടുന്നത്.
അവാമി ഇത്തിഹാദ് പാര്‍ട്ടി എം.എല്‍.എ ഷെയ്ഖ് ഖുര്‍ഷിദ് ഉയര്‍ത്തിയ ബാനര്‍ ബി.ജെ.പി എം.എല്‍.എമാരെ പ്രകോപിപ്പിക്കുകയും ബഹളത്തിലേക്കെത്തുകയുമായിരുന്നു.
പിന്നാലെ സ്പീക്കര്‍ റഹീം റാതര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ലെജിസ്ലേറ്റര്‍ ജാവൈദ് ബെയ്ഗിനോട് നന്ദി പ്രമേയം അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചതോടെ സഭയില്‍ ബഹളം തുടരുകയായിരുന്നു.
പിന്നാലെ ബി.ജെ.പി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, എ.ഐ.പി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഷെയ്ഖ് ഖുര്‍ഷിദ് ആര്‍ട്ടിക്കിള്‍ 370 (35)എ എന്നിവ പുനസ്ഥാപിക്കണമെന്നും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട ബാനറായിരുന്നു ഉയര്‍ത്തിയത്.
പിന്നാലെ വാക്കേറ്റം പ്രകോപനപരമാവുകയും ശാരീരികമായ തര്‍ക്കത്തിലേക്ക് വഴിമാറുകയുമായിരുന്നു. പിന്നാലെ കൈയ്യേറ്റത്തിലെത്തിയതോടെ ഖുര്‍ഷിദിനെ സഭയില്‍ നിന്നും പുറത്താക്കുകയുമായിരുന്നു.
കേന്ദ്രഭരണ പ്രദേശത്തിന് പ്രത്യേക പദവിയും ഭരണഘടനാ ഉറപ്പുകളും പുനസ്ഥാപിക്കുന്നതിനുള്ള പ്രമേയം ബുധനാഴ്ച പാസാക്കിയിരുന്നു. ശബ്ദവോട്ടെടുപ്പോടു കൂടെയായിരുന്നു പ്രമേയം പാസാക്കിയത്. ബി.ജെ.പി ഒഴികെ ബാക്കി എല്ലാ പാര്‍ട്ടികളും പ്രമേയത്തെ പിന്തുണക്കുകയും ചെയതിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും പുനസ്ഥാപിക്കാനുള്ള സാധ്യതയും സംബന്ധിച്ച പ്രമേയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും സഭയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Content Highlight: Motion for restoration of Article 370; Controversy again in Jammu and Kashmir Assembly