| Wednesday, 17th April 2024, 3:35 pm

മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്തു; സ്‌കൂള്‍ മാനേജരെകൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ്. സംസ്ഥാനത്തെ ലുക്സിപ്പെട്ടി മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ആക്രമണത്തില്‍ മലയാളി വൈദികന് മര്‍ദനമേറ്റു.

സ്‌കൂളിലേക്ക് ജയ് ശ്രീറാം വിളിച്ചുകൊണ്ട് അതിക്രമിച്ച് എത്തിയ പ്രവര്‍ത്തകര്‍ മദര്‍ തെരേസയുടെ രൂപത്തിന് നേരെ കല്ലെറിയുകയും തുടര്‍ന്ന് അടിച്ചു തകര്‍ക്കുകയുമായിരുന്നു.

ഇതിനുപിന്നാലെ സ്‌കൂള്‍ മാനേജരെകൊണ്ട് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചെന്നും കെട്ടിടത്തിന്റെ മുകളില്‍ കയറി കാവി കൊടികള്‍ കെട്ടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസിന് അക്രമികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹനുമാൻ സാമീസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Content Highlight: Mother Teresa’s statue vandalized by sanghprivar in Telangana

We use cookies to give you the best possible experience. Learn more