[]ബോളിവുഡ് താരം സുസ്മിത സെന്നിന് മദര്‍ തെരേസ സ്മാരക അന്താരാഷ്ട്ര പുരസ്‌കാരം. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് സുഷിന് പുരസ്‌കാരം നല്‍കിയിരിക്കുന്നത്.
37കാരിയായ താരം രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. കുട്ടികളെ ദത്തെടുക്കാന്‍ നടി നടത്തിയ നിയമ യുദ്ധങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1994ല്‍ ലോകസുന്ദരി പട്ടം നേടിയ സുസ്മിത അന്ന് മത്സര വേദിയില്‍ മദര്‍ തെരേസയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു.
പുരസ്‌കാരം ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും മലാലക്കും ദലൈലാമക്കും ലഭിച്ച “അമ്മ”യുടെ പേരിലുള്ള പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും നടി ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞു.
ആറാമത് മദര്‍ തെരേസ സ്മാരക പുരസ്‌കാരമാണ് സുഷിന് ലഭിച്ചത്. സാമൂഹിക നന്മക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നല്‍കുന്ന പുരസ്‌കാരമാണ് ഇത്.