തന്റെ മകനെ വധിച്ചവര്‍ ഭീകരരാണെന്നും സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ ബലികഴിച്ച മകനാണ് യഥാര്‍ത്ഥ മതത്തെ പ്രതിനിധീകരിക്കുന്നതെന്നും പുരസ്‌കാര വേളയില്‍ ഫറാസിന്റെ മാതാവ് സിമീന്‍ ഹുസൈന്‍ പറഞ്ഞു.
മുംബൈ: ധാക്ക ഭീകരാക്രമണത്തിനിടെ ഭീകരര്‍ വിട്ടയച്ചിട്ടും കൂട്ടുകാര്‍ക്കൊപ്പം നിന്ന് ജീവന്‍ വെടിഞ്ഞ ഫറാസ് അയാസ് ഹുസൈന് മരണാനന്തര ബഹുമതിയായി “മദര്‍ തെരേസ പുരസ്‌കാരം”. ഫറാസിനുള്ള മരണാനന്തര ബഹുമതിയായി മാതാപിതാക്കള്‍ക്കാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
തന്റെ മകനെ വധിച്ചവര്‍ ഭീകരരാണെന്നും സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ ബലികഴിച്ച മകനാണ് യഥാര്‍ത്ഥ മതത്തെ പ്രതിനിധീകരിക്കുന്നതെന്നും പുരസ്‌കാര വേളയില്‍ ഫറാസിന്റെ മാതാവ് സിമീന്‍ ഹുസൈന്‍ പറഞ്ഞു.
2016 ജൂലൈ 1നാണ് ഫറാസടക്കമുള്ളവര്‍ ധാക്കയിലെ ഹോളി കഫേയില്‍ ഭീകരരുടെ കത്തിക്കിരയായത്.
ബംഗ്ലാദേശുകാരനായതിനാല്‍ ആക്രമണത്തിനിടെ രക്ഷപ്പെടാന്‍ ഭീകരര്‍ പറഞ്ഞിരുന്നെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ധീരമായി മരണം വരിക്കാനായിരുന്നു ഫറാസിന്റെ തീരുമാനം.
അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ഇമോസ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ ഫറാസ് വേനലവധിക്കായാണ് ബംഗ്ലാദേശിലെത്തിയിരുന്നത്. തന്റെ സുഹൃത്തുക്കളായ ഇന്ത്യാക്കാരി തരുഷി ജെയിന്‍, അമേരിക്കക്കാരനായ അബിന്റ കബീര്‍ എന്നിവര്‍ക്കൊപ്പമാണ് ഫറാസ് കഫേയിലെത്തിയിരുന്നത്.