| Monday, 6th December 2021, 3:44 pm

'ദിലീപ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു'; അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ദിലീപിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഞാറക്കല്‍ പൊലീസിന്റെ നടപടി.

സിന്ധുവിന്റെയും മകന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറിയിരുന്നു.

മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ദിലീപ് സിന്ധുവിനെ ശല്യം ചെയ്തിരുന്നതായി കണ്ടെത്തി.

സിന്ധു ഇന്നലെ പുലര്‍ച്ചെയും മകന്‍ അതുല്‍ രാത്രിയിലുമാണ് മരിച്ചത്. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. പ്ലസ് ടു പാസ്സായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mother, son death police case against neighbour

Latest Stories

We use cookies to give you the best possible experience. Learn more