| Saturday, 29th October 2022, 12:45 pm

'ജീവിതത്തിലെ വിലപ്പെട്ട ആ ഒരു മണിക്കൂര്‍'; സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മകള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് അമ്മയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മകള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് അമ്മയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ പഠിക്കുന്ന മകള്‍ക്ക് പരീക്ഷ എഴുതുന്നതിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെന്നാണ് അമ്മ ബിസ്മി കൃഷ്ണ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്.

‘ജീവിതത്തിലെ വിലപ്പെട്ട ആ ഒരു മണിക്കൂര്‍’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പില്‍ അലര്‍ജി രോഗമുള്ള ബാഡ്മിന്റണ്‍ താരമായ മകള്‍ക്ക് പരീക്ഷക്കിടയിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്.

പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അലര്‍ജി ലക്ഷണങ്ങള്‍ വരുന്നതായി മനസിലാക്കിയ വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്ററായ അധ്യാപികയോട് പറയുകയും അവരോട് അമ്മയെ ഫോണ്‍ വിളിച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരീക്ഷ കഴിയാതെ വിടാന്‍ ആകില്ലെന്ന് വിദ്യാര്‍ത്ഥിയോട് അധ്യാപിക പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിളിച്ച് വരുത്തി ആരോഗ്യ കാരണങ്ങള്‍ പറഞ്ഞിട്ടും, അവിടെ നിന്നും വിദ്യാര്‍ത്ഥിക്ക് ‘പരീക്ഷക്ക് പഠിച്ചില്ലേ?, അതുകൊണ്ടാണോ?’ എന്ന തരത്തില്‍ മകള്‍ക്ക് അപമാനം നേരിടേണ്ടി വന്നുവെന്നും അമ്മ ബിസ്മി കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.

‘പരീക്ഷ കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാളിന്റെ ഫോണില്‍ നിന്നും കരഞ്ഞുകൊണ്ട് കുട്ടി എന്നെ വിളിച്ചു പറഞ്ഞു ‘അമ്മ എനിക്ക് പറ്റുന്നില്ല, വേഗം വരൂ ,ഒരു മണിക്കൂര്‍ ആയി ഞാന്‍ ട്രൈ ചെയ്തിട്ട് ഇപ്പോഴാണ് എന്നെ ഫോണ്‍ ചെയ്യാന്‍ സമ്മതിച്ചത്’ മറ്റൊന്നും കേള്‍ക്കാന്‍ നിക്കാതെ ഞാന്‍ സ്‌കൂളിലേക്ക് ആറ് മിനിറ്റില്‍ എത്തുമ്പോള്‍ അലര്‍ജിയുടെ ഒരു ടാബ്‌ലറ്റും കഴിച്ചു റോഡ് സൈഡിലെ തൂണില്‍ ചാരി വയറില്‍ കൈ അമര്‍ത്തി നിലത്തിരിക്കുകയായിരുന്നു അവള്‍. ഡോക്ടറെ ഫോണ്‍ ചെയ്യുകയും ഒറ്റ റിങ്ങില്‍ ഫോണ്‍ എടുത്ത ഡോക്ടര്‍ അവളെ കാഷ്വാലിറ്റിയില്‍ എത്തിക്കാന്‍ പറയുകയും 20 മിനിട്ടില്‍ അവിടെ എത്തിക്കുകയും ചെയ്തു. പോകുന്ന വഴി മുഴുവന്‍ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത് ടീച്ചേഴ്സിന് അവള്‍ എത്ര പറഞ്ഞിട്ടും മനസിലാകാത്തതിനെ പറ്റിയും അവള്‍ അപമാനിക്കപ്പെട്ടതിനെ പറ്റിയും, നിസ്സഹായാവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നതിനെ പറ്റിയും. ഹോസ്പിറ്റലിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ശ്രദ്ധ,’ എന്നും ബിസ്മി കൃഷ്ണ ഫേസ്ബുക്കിലൂടെ പറഞ്ഞു.

അലര്‍ജി രോഗം കൂടിയാല്‍ ഒരാള്‍ കോമ സ്റ്റേജിലേക്ക് വരെ എത്താമെന്നുള്ള സാമാന്യ ബോധം ഇല്ലാത്ത അധ്യാപകര്‍ക്ക് ബോധവത്കരണം കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും കുറിപ്പില്‍ ബിസ്മി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ബിസ്മി കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ്:

ജീവിതത്തിലെ വിലപ്പെട്ട ആ ഒരു മണിക്കൂര്‍…
ഇന്നലെ എന്റെ മകള്‍ക്കുണ്ടായ, അവളുടെ ജീവന്‍ തന്നെ റിസ്‌കില്‍ ആകാമായിരുന്ന അനുഭവമാണ് ..
അവള്‍ ഗവണ്മെന്റ് സ്‌കൂളില്‍ പഠിക്കുന്ന 17 വയസ്സുള്ള വിദ്യാര്‍ത്ഥിനി ആണ്. കൂടുതല്‍ സമയവും സ്‌പോര്‍ട്‌സ് ട്രെയിനിങിന് വിനിയോഗിച്ചിരുന്ന അവള്‍ക്കു ഈ കഴിഞ്ഞ ജനുവരി യില്‍ ചെന്നൈയില്‍ ബാഡ്മിന്റണ്‍ നാഷണല്‍സ് കളിക്കുമ്പോള്‍ covid പിടിക്കുകയും അതിനു ശേഷം മെയ് മാസം മുതല്‍ allergy issues ഡെവലപ്പ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റല്‍ സഹായത്തോടു കൂടി മാത്രമേ allergy symptoms തുടങ്ങിയാല്‍ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുള്ളൂ എന്ന അവസ്ഥ.

കൊവിഡിന് മുന്‍പ് allergy history ഇല്ലായിരുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും ടൂര്‍ണമെന്റ് കളിക്കാന്‍ പോകുന്ന അവളെ അവളുടെ ഡോക്ടറും, ഞങ്ങളും allergy symptoms തുടങ്ങിയാല്‍ ഉടനെ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഹോസ്പിറ്റലിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവതിയാക്കിയിട്ടുള്ളതും വളരെ കൃത്യമായി അവള്‍ അത് പാലിക്കുയും ചെയ്തിരുന്നതിനാല്‍ ഈ ഒരു മാസമായി വല്യ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ പോകുകയായിരുന്നു. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഇത് റിവേഴ്സ് ചെയ്യാന്‍ സാധ്യത ഉണ്ട് എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്നലെ സ്‌കൂളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ട് പരീക്ഷകള്‍ ഉണ്ടായിരുന്നു. പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌പോര്‍ട്‌സില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന അവള്‍ സ്‌കൂളില്‍ പോകുന്നത്. ഉച്ചക്കുള്ള പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ക്കു അലര്‍ജി symptoms വരുന്നതായി മനസിലാകുകയും Invigilator ആയി നിന്നിരുന്ന ടീച്ചറിനോട് പറയുകയും അവരോടു അമ്മയെ ഫോണ്‍ വിളിച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 3.20 pm മുതല്‍ നിരന്തരമായി അവള്‍ ആവശ്യപ്പെട്ടിട്ടും ആ അധ്യാപികയോട് അവളുടെ അലര്‍ജി issuseനെ കുറിച്ചും ഹോസ്പിറ്റല്‍ ഫെസിലിറ്റിയില്‍ മാത്രമേ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞിട്ടും നാലര ആകാതെ വിടാന്‍ പറ്റില്ല എന്നതാണ് നിയമം എന്ന് പറഞ്ഞു കുട്ടിയെ നിസ്സഹായാവസ്ഥയില്‍ ആക്കുകയായിരുന്നു. വയറുവേദനയും, നടുവേദനയും സഹിക്കാതെ വന്നപ്പോള്‍ പിന്നെയും പിന്നെയും അവരോടു അഭ്യര്‍ഥിച്ചെങ്കിലും അമ്മയെ ഫോണ്‍ വിളിക്കാന്‍ അവര്‍ സമ്മതിച്ചില്ല. അപ്പോഴേക്കും അവളുടെ nose block ആകാന്‍ തുടങ്ങിയിരുന്നു. പ്രിന്‍സിപ്പലിനെ വിളിക്കാന്‍ അവള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പ്രിന്‍സിപ്പലിനെ വിളിച്ചു. അവരോടും കുട്ടി പറഞ്ഞു എനിക്ക് അമ്മയെ വിളിക്കണം അലര്‍ജി കൂടുന്നു എന്ന്.’പരീക്ഷക്ക് പഠിച്ചില്ലേ?, അതുകൊണ്ടാണോ?’ എന്ന് ചോദിച്ചു വേദന കൊണ്ട് നിസ്സഹായയായി നില്‍ക്കുന്ന കുട്ടിയെ അപമാനിക്കുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്.. നാലര മണി കഴിഞ്ഞാലേ വിടാന്‍ പറ്റുള്ളൂ എന്ന് അവരും പറഞ്ഞു.

4.20 കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഫോണില്‍ നിന്നും കരഞ്ഞു കൊണ്ട് കുട്ടി എന്നെ വിളിച്ചു പറഞ്ഞു ‘അമ്മ എനിക്ക് പറ്റുന്നില്ല, വേഗം വരൂ ,ഒരു മണിക്കൂര്‍ ആയി ഞാന്‍ ട്രൈ ചെയ്തിട്ട് ഇപ്പോഴാണ് എന്നെ ഫോണ്‍ ചെയ്യാന്‍ സമ്മതിച്ചത്’ മറ്റൊന്നും കേള്‍ക്കാന്‍ നിക്കാതെ ഞാന്‍ സ്‌കൂളിലേക്ക് 6 മിനിറ്റില്‍ എത്തുമ്പോള്‍ അലര്‍ജിയുടെ ഒരു ടാബ്ലറ്റും കഴിച്ചു റോഡ് സൈഡിലെ തൂണില്‍ ചാരി വയറില്‍ കൈ അമര്‍ത്തി നിലത്തിരിക്കുകയായിരുന്നു അവള്‍. ഡോക്ടറിനെ ഫോണ്‍ ചെയ്യുകയും ഒറ്റ റിങ്ങില്‍ ഫോണ്‍ എടുത്ത ഡോക്ടര്‍ അവളെ കാഷ്വാലിറ്റിയില്‍ എത്തിക്കാന്‍ പറയുകയും 20 മിനിറ്റില്‍ അവിടെ എത്തിക്കുകയും ചെയ്തു .. പോകുന്ന വഴി മുഴുവന്‍ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത് ടീച്ചേഴ്സിന് അവള്‍ എത്ര പറഞ്ഞിട്ടും മനസിലാകാത്തതിനെ പറ്റിയും അവള്‍ അപമാനിക്കപ്പെട്ടതിനെ പറ്റിയും, helpless situation അഭിമുഖീകരിക്കേണ്ടി വന്നതിനെ പറ്റിയും. ഹോസ്പിറ്റലിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു അപ്പോഴുത്തെ എന്റെ ശ്രദ്ധ.

Situation ഒന്ന് കണ്‍ട്രോളില്‍ ആയപ്പോ ഞാന്‍ അവള്‍ വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. എന്ത് കൊണ്ടാണ് കുട്ടി ഇത്രയും ൃലൂൗലേെ ചെയ്തിട്ടും അമ്മയെ വിളിച്ചു കൊടുക്കാത്തതെന്ന് ചോദിച്ചു.. അവരുടെ നിയമം അത് അനുവദിക്കുന്നില്ല എന്ന് അവര്‍ ആവര്‍ത്തിച്ച് എന്നോട് തര്‍ക്കിച്ചു കൊണ്ടേയിരുന്നു. അവരുടെ നിയമം എന്റെ കുഞ്ഞിന്റെ ജീവനെക്കാളും വലുതാണോ എന്ന് ചോദിച്ചപ്പോള്‍ നിയമം അനുസരിച്ചു മാത്രമേ അവര്‍ക്കു ചെയ്യാന്‍ പറ്റുള്ളൂ എന്ന് എന്നോട് പറഞ്ഞ അവര്‍ കുഞ്ഞിനെ എത്ര harass ചെയ്തു എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു കുട്ടിയുടെ medical emergencyക്ക് മേല്‍ എന്ത് നിയമമാണ് ഉള്ളത്, അതെനിക്ക് അറിയണമെന്ന് ആവര്‍ത്തിച്ചപ്പോള്‍ അവര്‍ കുട്ടി സീരിയസ് ആയി പറഞ്ഞില്ല എന്ന് കള്ളം പറഞ്ഞു. പിന്നെന്തു കൊണ്ടാണ് Invigilator പ്രിന്‍സിപ്പലിനെ വിളിച്ചു വരുത്തിയതെന്ന ചോദ്യം അവിടെ നിക്കട്ടെ. പിന്നെ വെപ്രാളത്തില്‍ പറയുകയാണ് ഞാന്‍ അവരെ നേരത്തെ അറിയിച്ചില്ല എന്ന്. ഇന്ന ദിവസം ഇത്ര മണിക്ക് കുട്ടിക്ക് allergy വരുമെന്ന് പറയാനുള്ള ഗണിതശാസ്ത്രം ഒന്നും ഞാന്‍ പഠിച്ചിട്ടില്ല മാഡം എന്ന് പറഞ്ഞപ്പോള്‍ മുഴുവന്‍ കുറ്റവും കുട്ടി യുടെ മേല്‍ ഇടാനുള്ള ഒരു ത്വര മനസ്സിലാക്കിയ ഞാന്‍ അവരോടു ചോദിച്ചു ഇത്രേം നേരം നിയമം മാത്രം പറഞ്ഞിരുന്ന ആള്‍ എന്തിനാണ് ഇപ്പൊ മാറ്റി പറയുന്നതെന്ന്.

ഒരാഴ്ച മുന്‍പ് നടന്ന സ്‌കൂള്‍ ഗെയിംസില്‍ സ്‌കൂളിനെ ഒന്നാം സ്ഥാനത്തെത്തിച്ച്, അവളുടെ ക്യാറ്റഗറിയില്‍ ഒന്നാം സീഡായി ഡിസ്ട്രിക്ടില്‍ qualify ചെയ്ത അവരുടെ സ്വന്തം വിദ്യാര്‍ത്ഥിനിയെ പഠിക്കാത്തതുകൊണ്ടു അസുഖം അഭിനയിക്കുവാനോ എന്ന് രണ്ട് പെണ്ണുങ്ങള്‍ ചേര്‍ന്ന് ഊറി ചിരിച്ചുകൊണ്ട് സ്മാര്‍ട്ട് ആകാന്‍ നോക്കി അപമാനിക്കുമ്പോള്‍ ആ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കൂടി ഉള്ള പക്വത ഇല്ലേ ?
Medical emergency ഒരു കുട്ടിയുടെ human rights അല്ലെ ?

ഇവരുടെ non comprehensive സ്‌കില്ലില്‍ തകര്‍ക്കാന്‍ ഉള്ളതാണോ ഒരു കുട്ടിയുടെ ജീവന്‍?
ഒത്തിരി നല്ല അധ്യാപകര്‍ ഉള്ളപ്പോള്‍ ഇത്തരക്കാരെ ആയിരിക്കുമല്ലോ ഇനി വരും അധ്യാപക ദിനത്തില്‍ എന്റെ മകള്‍ ആദ്യം ഓര്‍ക്കുക ..
Allergy symptoms കൂടിയാല്‍ ഒരാള്‍ കോമ സ്റ്റേജിലേക്ക് വരെ എത്താമെന്നുള്ള സാമാന്യ ബോധം ഇല്ലാത്ത അധ്യാപകര്‍ക്ക് awareness കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അധ്യാപകരുടെ ഈ പ്രവര്‍ത്തിയുടെ ഷോക്കില്‍ ഇരിക്കുന്ന ഞാന്‍ ഇതിലെന്ത് നടപടി എടുക്കണം എന്ന് ആലോചിക്കുവാനുള്ള മാനസികാവസ്ഥയില്‍ അല്ല ഇപ്പോള്‍. നിങ്ങള്‍ പറയൂ…

Content Highlight: Mother’s social media post sharing her daughter’s Misfortune due to negligence of school authorities

We use cookies to give you the best possible experience. Learn more