ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊല്ലപ്പെടുത്തിയ സംഭവം നടന്നത് ഒരു മണിക്കൂറിലെന്ന് പൊലീസ്. പ്രതികളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് നല്‍കിയ വിശദീകരണത്തിലാണ് സമയത്തെപ്പറ്റി പറയുന്നത്.
പ്രതികളെ തനിക്ക് ജീവനോട് കത്തിക്കണമെന്ന രൂക്ഷ പരാമര്‍ശവുമായി യുവതിയുടെ അമ്മ രംഗത്ത് വന്നിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്.
സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെപ്പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ മകളെ രക്ഷിക്കാമായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു. തങ്ങളുടെ പരാതിയെ വളരെ നിസാരമായാണ് പൊലീസ് കണ്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യുവതി രാത്രി സഹോദരിയെ വിളിക്കുന്നതിന് പകരം പൊലീസിനെ വിളിച്ചിരുന്നെങ്കില്‍ അപകടമുണ്ടാകില്ലായിരുന്നുവെന്ന തെലങ്കാന ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ വിവാദമായിരുന്നു.
പൊലീസ് ഉടന്‍ നടപടി എടുക്കണമായിരുന്നുവെന്നും മാതാപിതാക്കളെ പൊലീസ് കേട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ പറഞ്ഞു.