കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ രണ്ടര വയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. സംഭവത്തില്‍ അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കുട്ടിക്കുണ്ടായിരുന്നതുപോലുള്ള ആരോഗ്യ പ്രശ്നങ്ങളുമായാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത ഛര്‍ദില്‍ അമുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യെമിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരിച്ചത്.
ഇതേ ലക്ഷണങ്ങളോടെ 11 കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച അയല്‍പക്കത്തെ വിവാഹ വീട്ടില്‍ വിവാഹവീട്ടില്‍ നിന്നും പാര്‍സലായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
പന്നിക്കോട്ടൂര്‍ കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mother of the child who died due to food poison in Narikkuni also admitted in Medical College