ശ്രീനഗര്‍: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ തടവിലാക്കിയ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിയ്ക്ക് അനുമതി നിഷേധിച്ചു.
‘വളരെ കുറച്ച് നേരത്തേക്ക് അമ്മയെ കാണാനാണ് പൊലീസിനോട് അനുമതി ചോദിച്ചത്. ദേഹപരിശോധന നടത്തിക്കോളാന്‍ വരെ പറഞ്ഞു. 21 ദിവസമായി അറസ്റ്റിലായവരുമായി ഒരു വിവരവുമില്ല. മാതാപിതാക്കളെയും മക്കളെയും കാണാന്‍ അനുവദിച്ചാലെന്താണ്.’ മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍തിജ മുഫ്തി പറഞ്ഞു.
മെഹ്ബൂബ മുഫ്തിയെയും പി.ഡി.പി നേതാക്കളെയും ഒമര്‍ അബ്ദുള്ളയടക്കമുള്ള മറ്റു നേതാക്കളെയും വെവ്വേറെ ഗസ്റ്റ് ഹൗസുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഗുല്‍ഷന്‍ മുഫ്തിയെ ശ്രീനഗറിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും സന്ദര്‍ശകരെ അനുവദിക്കുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ വീട്ടിലെ ലാന്‍ഡ് ലൈനും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.