| Monday, 23rd April 2018, 10:58 am

കുറ്റിക്കാട്ടില്‍ നവജാതശിശുവിനെ കൊന്നു തള്ളിയ സംഭവം: മാതാവ് അറസ്റ്റില്‍; രണ്ടാമതൊരു കുട്ടി വേണ്ടാത്തതിനാലാണ് കൊല നടത്തിയത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പുത്തൂരില്‍ കഴിഞ്ഞ ദിവസം കുറ്റിക്കാട്ടില്‍ പിഞ്ചു കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പൊലീസ് പിടിയില്‍. പൂത്തൂര്‍ സ്വദേശിയായ അമ്പിളിയാണ് പിടിയിലായത്.

പ്രസവിച്ചയുടനെ തന്നെ ഇവര്‍ കുഞ്ഞിനെക്കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അമ്മയുടെ സഹായത്തോടെയാണ് ഇവര്‍ കുഞ്ഞിനെക്കൊന്നതെന്നാണ് പൊലീസ് പറഞ്ഞത്.

രണ്ടാമത്തെ കുട്ടി വേണ്ടെന്ന തീരുമാനമാണ് കുഞ്ഞിന്റെ കൊല ചെയ്യാനുള്ള കാരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.


ALSO READ: നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി


കഴിഞ്ഞ ദിവസമാണ് കൊല്ലം പൂത്തൂരിനടുത്തെ കുറ്റിക്കാട്ടില്‍ കുഞ്ഞിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. മാംസക്കഷണങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ അമ്പിളിയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more