കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെയാണ് പൊലീസ് പിടികൂടിയത്.
നേരത്തെ കുട്ടിയെ കാണാനില്ലെന്ന് ശരണ്യയും ഭര്‍ത്താവ് പ്രണവും വേറെ വേറെ പരാതികള്‍ നല്‍കിയിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രണവും ശരണ്യയും തമ്മില്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിതാവിനെതിരെ സംശയമുന്നയിച്ച് ശരണ്യയുടെ ബന്ധുവും പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായി കടല്‍ക്കരയിലെ പാറക്കെട്ടിനുളളിലായിരുന്നു മൃതദേഹം.
DoolNews Video