പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചു; മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍
Kerala News
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചു; മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 12, 06:20 pm
Wednesday, 12th July 2023, 11:50 pm

തൃത്താല: പാലക്കാട് തൃത്താല പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍. കുട്ടികളുടെ മാതാവ് ഹഫ്‌സ, ഇവരുടെ കാമുകന്‍ കപ്പൂര്‍ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ ഇരുവരും നിര്‍ബന്ധിച്ചിരുന്നു. ഇതിന് കുട്ടികള്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ക്രൂരമായി മര്‍ദിച്ചത്. കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി.

കുട്ടികള്‍ മുതിര്‍ന്ന സഹോദരി മുഖേനയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് മാതാവിനെയും കാമുകനെയും ചോദ്യം ചെയ്തുവരികയാണ്. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

കുട്ടികള്‍ക്ക് വൈദ്യപരിശോധന നല്‍കിയെന്നും പൊലീസ് അറിയിച്ചു.

Content Highlights: Mother and friend arrested for beating children in thrithala