| Monday, 26th October 2015, 10:55 am

ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആറ് ഗൂഗിള്‍ ഉല്പന്നങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. ദിവസവും ഗൂഗിള്‍ ഉല്പന്നങ്ങള്‍ വഴി കോടിക്കണക്കിന് ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഒരു ബില്യണിലധികം ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ ഗൂഗിള്‍ ഉല്പന്നമായി ഗൂഗിള്‍ പ്ലെ സ്റ്റോര്‍ മാറിയെന്ന് അടുത്തിടെയാണ് കമ്പനിയുടെ സി.ഇ.ഒ സുദര്‍ പിച്ചൈ പ്രഖ്യാപിച്ചത്.

ഒരു ബില്യണിലധികം ആളുകള്‍ ഉപയോഗിക്കുന്ന ആറ് ഗൂഗിള്‍ ഉല്പന്നങ്ങള്‍ ഏതെന്നു നോക്കാം.

1. ആന്‍ഡ്രോയ്ഡ്

  ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന് 1.4 ബില്യണ്‍ ഉപഭോക്താക്കളുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഒ.എസ് മാര്‍ക്കറ്റില്‍ മുമ്പില്‍ നില്‍ക്കുന്നതും ആന്‍ഡ്രോയ്ഡ് തന്നെയാണ്. 1.6 മില്യണ്‍ ആപ്പുകളുണ്ട് ഇതിന്. കൂടാതെ സിനിമകള്‍, പുസ്തകം, ഗെയിം തുടങ്ങിയ കണ്ടന്റുകളുമുണ്ട്. നെക്‌സസ് ബ്രാന്റിനു കീഴില്‍ ഗൂഗിള്‍ അവരുടെ തന്നെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും വില്‍ക്കുന്നുണ്ട്.

2. മാപ്പ്‌സ്

ഗൂഗിളിന്റെ മാപ്പിങ് സൊല്യൂഷനായ ഗൂഗിള്‍ മാപ്പ്‌സിന് 1 ബില്യണിലധികം ഉപഭോക്താക്കളുണ്ട്. വെബ്‌സൈറ്റായും ആപ്പായും ഇതുരണ്ടുമായും ഗൂഗിള്‍ മാപ്പ്‌സ് ലഭ്യമാണ്. 2013 ലോകത്തിലെ ഏറ്റവും പോപ്പുലര്‍ ആയ ആപ്പായി ഇതിനെ തെരഞ്ഞെടുത്തിരുന്നു.

2. സര്‍ച്ച്

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന വെബ്‌സൈറ്റാണ് ഗൂഗിള്‍ സര്‍ച്ച്. 3 ബില്യണിലധികം സര്‍ച്ച് ഫലങ്ങള്‍ ഇതു കൈകാര്യം ചെയ്യുന്നുണ്ട്. വെബ്‌സൈറ്റായും ആപ്പായും ഇത് ലഭ്യമാണ്.

4. ക്രോം

ഇത് ഡസ്‌ക്ടോപ്പിലും മൊബൈല്‍ ഡിവൈസുകളിലും ഉപയോഗിക്കാം. നിരവധി ആളുകളുടെ പ്രിയ ബ്രൗസറായി ഇതുമാറിക്കഴിഞ്ഞു. 45% മാര്‍ക്കറ്റ് ഷെയറാണ് ക്രോമിനുള്ളത്.

5. പ്ലെ സ്റ്റോര്‍

ഏറ്റവും അവസാനമായി ഒരു ബില്യണ്‍ ആളുകളിലെത്തിയ ഗൂഗിള്‍ ഉല്പന്നമാണിത്. ആപ്പ്, ഗെയിംസ്, സിനിമകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്ലെ സ്റ്റോര്‍ വഴി ലഭിക്കും. 1.6 മില്യണിലധികം ആപ്പുകള്‍ പ്ലെ സ്റ്റോറിലുണ്ട്.

6. യൂട്യൂബ്

2013 മാര്‍ച്ചിലാണ് യൂട്യൂബ് ഉപഭോക്താക്കളുടെ എണ്ണം 1 ബില്യണ്‍ കവിഞ്ഞത്. ശരാശരി മൊബൈല്‍ ഉപഭോക്താവ് ഓരോ തവണയും 40 മിനിറ്റോളം യൂട്യൂബ് ആപ്പില്‍ ചിലവഴിക്കുന്നെന്നാണ് കണക്ക്. യൂട്യൂബ് വ്യൂസിന്റെ 50% മൊബൈല്‍ ഡിവൈസുകളില്‍ നിന്നാണ് വരുന്നത്.

We use cookies to give you the best possible experience. Learn more