WTC: പരിക്കേറ്റ് പുറത്തിരുന്നിട്ടും രോഹിത്തിനെ വെട്ടി രണ്ടാമന്‍; സ്‌റ്റോക്‌സും ബെയര്‍സ്‌റ്റോയും ഉള്‍പ്പെട്ട പട്ടികയിലെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
രണ്ട് വര്‍ഷം നീണ്ടുനിന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് അവസാനമാവുകയാണ്. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ടെസ്റ്റ് മെയ്‌സിനായി പോരാടും.
ന്യൂട്രല്‍ വേദിയായ ഇംഗ്ലണ്ടിലെ ഓവലാണ് ഫൈനലിന് സാക്ഷിയാകുന്നത്. ഇതുകൊണ്ടുതന്നെ മത്സരം കൂടുതല്‍ ആവേശകരമാകും.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു ഐ.സി.സി ഇവന്റിന്റെ ഫൈനലിലെത്തുന്നത്. 2003 ലോകകപ്പിലാണ് ഇന്ത്യ അവസാനം ഓസീസുമായി ഏറ്റുമുട്ടിയത്. അന്ന് വിജയം ഓസീസിനൊപ്പമായിരുന്നു.
ഈ സൈക്കിള്‍ പല താരങ്ങളുടെയും ഉദയത്തിന് കാരണമായിരുന്നു. ഓസീസിന്റെ ടോഡ് മര്‍ഫി ഇതിന് ഉദാഹരണമായിരുന്നു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2021-23 സൈക്കിളില്‍ പല ബാറ്റര്‍മാരും തിളങ്ങിയിരുന്നു. ജോ റൂട്ട് സൈക്കിളിലെ ഏറ്റവും വലിയ റണ്‍ ഗെറ്ററായി. ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും ഈ സൈക്കിളില്‍ പിറന്നിരുന്നു.
സാധാരണയായി ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ സിക്‌സറുകളടിക്കുന്നത് കുറവാണ്. ഈ സൈക്കിളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളെ പരിശോധിക്കാം.
പട്ടികയില്‍ 15ാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇടം പിടിച്ചിരിക്കുന്നത്. പത്ത് മത്സരത്തില്‍ നിന്നും പത്ത് സിക്‌സറാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. എട്ട് സിക്‌സറുമായി ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 18ാം സ്ഥാനത്തും നില്‍ക്കുന്നു.
Content highlight: Most sixes in WTC 2021-23 cycle