കൊച്ചി: ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്നും അതിനാല്‍ പുതിയ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത് ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.രാജു. കേരളത്തില്‍ തന്നെ കൂടുതല്‍ പേരും മദ്യപിക്കുന്നവരാണ്. ചെങ്ങന്നൂരുകാര്‍ക്ക് ബാറുകള്‍ തുറക്കുന്നത് താല്‍പര്യമുള്ള കാര്യമാണ്. പക്ഷേ മദ്യം മനുഷ്യനെ കീഴ്‌പ്പെടുത്താതിരുന്നാല്‍ മതി. രണ്ട് പെഗ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും ചാരായ തൊഴിലാളി പുനരധിവാസ യൂണിയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നാടന്‍ കള്ള് കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം മദ്യ വര്‍ജ്ജനമാണ്, നിരോധനമല്ല. വൈപ്പിന്‍ മദ്യദുരന്തത്തിന് ശേഷം വിതരണം ചെയ്ത കലര്‍പ്പില്ലാത്ത സ്പിരിറ്റിന്റെ വാസന അവിടേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാക്കി. ഇത് ഇപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് സാധിക്കും.
Read Also: ‘അമിത് ഷാ ആദ്യം അദ്ദേഹം അഹിന്ദു ആണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തട്ടെ’, സിദ്ധരാമയ്യ
ചാരായ നിരോധനം വന്നപ്പോള്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ നാലിന് യൂണിയന്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Watch Doolnews Special: ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ