കൊവിഡ് ലോക്ക്ഡൗണ്‍ സയമത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ നടത്തിയ സര്‍വേയിലാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ലോക്ക്ഡൗണ്‍ കാലത്ത് നിയോജക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന എം.പിമാരെ കണ്ടെത്താനായിരുന്നു ഗവേണ്‍ഐ സര്‍വേ നടത്തിയത്.
ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മികച്ച പത്ത് എം.പിമാരെ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങള്‍ തന്നെ നിര്‍ദേശിച്ച 25 ലോക്‌സഭാ എം.പിമാരുടെ പട്ടികയില്‍ നിന്നാണ് മികച്ച പത്ത് പേരെ കണ്ടെത്തിയത്.
കൊവിഡ് പ്രതിസന്ധിയില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, കൊവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവയെല്ലാം രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു എന്ന് ഗവേണ്‍ഐ വിലയിരുത്തി.
ബി.ജെ.പിയുടെ എം.പി അനില്‍ ഫിറോജിയ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി അദ്‌ല പ്രഭാകര റെഡ്ഡി എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ദ് ഗോഡ്‌സെ, സുഖ്ബീര്‍ സിങ്ങ് ബാദല്‍, ശങ്കര്‍ ലാല്‍വനി, നിതിന്‍ ജയറാം ഗഡ്കരി എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് എംപിമാരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Most helpful mp during covid lockdown Rahul Gandhi at no 3 spot