മോസ്‌കോ: ലോകകപ്പിലെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെയ്മറിന്റെ ചിറകിലേറി ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ കൂടെ ഒരു ചരിത്രം കൂടി പിറന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീമായി ബ്രസീല്‍ മാറിയതാണ് ആ ചരിത്രം.
ഇന്ന് നേടിയ രണ്ട് ഗോളുകളോടെയാണ് ഇതുവരെയുള്ള ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരായി ബ്രസീല്‍ മാറിയത്. ഇന്നത്തെ ഗോളുകളോടെ ബ്രസീലിന് 228 ഗോളുകളായി ലോകകപ്പില്‍. ജര്‍മ്മനിയുടെ റെക്കോര്‍ഡാണ് ബ്രസീല്‍ മറികടന്നത്.
Read Also : കൂട്ടുകാരാ, എന്റെ പെനാല്‍റ്റി സേവുകള്‍ നിനക്കായി; ഡാനിയല്‍ സുബാസിച്ച്
ജര്‍മ്മനിക്ക് 226 ഗോളുകളാണ് ലോകകപ്പില്‍ ഉള്ളത്. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെതിരായ 7-1 മത്സരത്തിലായിരുന്നു ജര്‍മ്മനി ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്നത്. ഇന്ന് നെയ്മറിന്റെ ആദ്യ ഗോളോടെ ആ റെക്കോര്‍ഡ് വീണ്ടും ബ്രസീല്‍ തിരിച്ചു പിടിക്കുകയായിരുന്നു.
നെയ്മര്‍ മുന്നില്‍ നിന്ന് പടനയിച്ച മത്സത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കന്‍ പോരാട്ടവീര്യത്തെ കാനറികള്‍ തകര്‍ത്തത്. മത്സരത്തിന്റെ 51 ാം മിനിട്ടില്‍ നെയ്മറും 88 ാം മിനിട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ വിജയഗോളുകള്‍ നേടിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ ബ്രസീല്‍ ഉണര്‍ന്നു കളിച്ചകോടെ മെക്‌സിക്കന്‍ഡ പ്രതിരോധം ചിന്നിചിതറി. 51 ാം മിനിട്ടില്‍ ഒച്ചാവയെയും മെക്‌സിക്കന്‍ പ്രതിരോധ കോട്ടയെയും തകര്‍ത്ത് വില്യന്റെ പാസില്‍ നെയ്മര്‍ വലകുലുക്കുകയായിരുന്നു. പിന്നീട് മത്സരം ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്നു.