ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. സിനിമയിലെ രംഗം മുതല്‍ പോസ്റ്ററുകള്‍ വരെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പോസ്റ്ററുകളിലെ രംഗം മുതല്‍ അതിലെ അക്ഷരങ്ങളും ക്യാപ്ഷനും വരെ വിവാദങ്ങള്‍ ഉയര്‍ത്തിയ സംഭവങ്ങളുണ്ട്.
പോസ്റ്ററുകള്‍ വിവാദമായ ചിത്രങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ആമിര്‍ നായകനായ പി.കെ. അതിനു മുമ്പ് നിരവധി ചിത്രങ്ങളുടെ പോസ്റ്ററുകള്‍ വിവാദമായിരുന്നു അത്തരം ചില പോസ്റ്ററുകളിലൂടെ…
പി.കെ
“പി.കെ”യില്‍ ആമിര്‍ നഗ്നനായി ട്രാന്‍സിസ്റ്റര്‍ പിടിച്ചുനില്‍ക്കുന്ന പോസ്റ്ററാണു വിവാദമായത്. ആമിറിന്റെ നഗ്നതയായിരുന്നു ഇവിടെ ഉയര്‍ത്തിക്കാട്ടപ്പെട്ട പ്രശ്‌നം.
അടുത്ത പേജില്‍ തുടരുന്നു
ജിസം 2
ഏറെ വിവാദങ്ങള്‍ക്കുവഴിവെച്ച ഒന്നാണ് ജിസം 2 വിന്റെ സെന്‍ഷ്വല്‍ പോസ്റ്റര്‍. 2010ല്‍ ഗോവയില്‍ ഒരു ഫാഷന്‍ ഷോയ്ക്കുവേണ്ടി ഡിസൈനറായ ഫെലിക്‌സ് ബെന്റിഷ് തയ്യാറാക്കിയ പോസ്റ്ററിന്റെ കോപ്പിയടിയാണിതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പുറമേ പോസ്റ്ററിലുള്ള നഗ്നയായ സ്ത്രീ സണ്ണി ലിയോണല്ല, ഡിപ്പാര്‍ട്ട്‌മെന്റിലൂടെ ശ്രദ്ധേയയായ നതാലിയ കൗറാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളും ചര്‍ച്ചയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ഏക് ഛോട്ടി സീ ലവ് സ്‌റ്റോറി
14 കാരനായ ആണും അവന്റെ അയല്‍ക്കാരിയായ 26 കാരിയും തമ്മിലുള്ള പ്രണയ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ പോസ്റ്ററിനെതിരെ രംഗത്തെത്തിയത് ശിവസേനയുടെ വനിതാ സംഘടനയായിരുന്നു. ഇവര്‍ ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.
കൂടാതെ മനീഷ കൊയ്‌രാളയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് ചിത്രത്തിന്റെ സ്‌ക്രീനിങ് തടയുകയും ചെയ്തിരുന്നു. ഇതിനു പുറമേ നായിക മനീഷ കൊയ്‌രാള തന്നെ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരെ മുന്നോട്ടുവന്നിരുന്നു. മറ്റൊരാളെ വെച്ചെടുത്ത ചില രംഗങ്ങള്‍ തന്റേതെന്ന രീതിയില്‍ ചിത്രത്തില്‍ തിരുകിക്കയറ്റിയെന്നായിരുന്നു മനീഷയുടെ ആരോപണം. എന്തൊക്കെയായാലും ഈ വിവാദങ്ങള്‍ക്കിടയിലും ചിത്രം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
അടുത്ത പേജില്‍ തുടരുന്നു
നഷാ
മോഡലിങ്ങിലൂടെ അഭിനയ രംഗത്തെത്തിയ പൂനം പാണ്ഡെ വിവാദങ്ങളുടെ തോഴിയാണ്. പൂനം വിവിധ രീതിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചെഴുതിയ “നഷാ” എന്ന പേരായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇതുവിവാദമാകുകയും ചിലര്‍ പോസ്റ്ററുകള്‍ കീറി അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ഡ്യുനോ വൈ.. നാ ജാനേ ക്യൂന്‍
ബോളിവുഡിലെ ആദ്യ മുഖ്യധാരാ സ്വവര്‍ഗാനുരാഗ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഉള്ളടക്കം കാരണമാണ് ഇതു വിവാദത്തില്‍പ്പെട്ടത്. ചിത്രത്തിലെ നായകന്മാരായ രണ്ട് താരങ്ങളും നഗ്നരായി ആലിംഗനം ചെയ്തിരിക്കുന്ന പോസ്റ്റര്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.
അടുത്ത പേജില്‍ തുടരുന്നു
ഡേര്‍ട്ടി പിക്ചര്‍
വിദ്യാബാലന്റെ “ഡേര്‍ട്ടി പിക്ചര്‍” എന്ന ചിത്രം തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ത്തിയ ഒന്നായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ വിദ്യാബാലന്‍ മോശമായി പോസ് ചെയ്തുവെന്നാരോപിച്ച് ആന്ധ്രാപ്രദേശ് കോടതി വിദ്യയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. അഭിഭാഷകനായ എസ്.കെ ആസാദ് എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആളുകളെ വഴിതെറ്റിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
അടുത്ത പേജില്‍ തുടരുന്നു
കുര്‍ബാന്‍
ശിവസേനയാണ് “കുര്‍ബാന്റെ” പോസ്റ്ററിനെതിരെ രംഗത്തുവന്നത്. പോസ്റ്ററില്‍ കരീനയുടെ നഗ്നമായ പിറകുഭാഗം കാണിക്കുന്നുവെന്നാരോപിച്ചാണ് ശിവസേന രംഗത്തെത്തിയത്. പ്രതിഷേധമറിയിച്ച് ശിവസേന കരീനയ്ക്ക് സാരി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.