| Wednesday, 27th October 2021, 8:47 am

ത്രിപുരയില്‍ പള്ളികള്‍ക്ക് നേരെ വീണ്ടും വി.എച്ച്.പി അക്രമം; ഒന്നുമറിയില്ലെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ബംഗ്ലാദേശിലെ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ വ്യാപക അക്രമം.

വി.എച്ച്.പി റാലിയ്ക്കിടെ രണ്ട് കടകള്‍ അഗ്നിക്കിരയാക്കി. ഒരു പള്ളിയ്ക്ക് നേരേയും വീടുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.

പനിസാഗറില്‍ നടത്തിയ റാലിയില്‍ 3500 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരമെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഉദ്യോഗസ്ഥനായ സൗഭിക് ദേയ് പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും കടകളുമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി പറയുന്നത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയുടെ തിരക്കഥയാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ത്രിപുര ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന് നിവേദനം നല്‍കിയിരുന്നു.

ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് വിഷയത്തില്‍ പ്രതിഷേധം നടക്കുകയാണ്. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ വി.എച്ച്.പിയും ഹിന്ദു ജാഗരണ്‍ മഞ്ചും റാലി സംഘടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mosque vandalised, two shops set on fire during VHP rally

We use cookies to give you the best possible experience. Learn more