| Sunday, 7th May 2017, 2:51 pm

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി മസ്ജിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമെത്തിയ രക്ഷിതാക്കളുള്‍പ്പെടെയുള്ളവര്‍ക്കും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയത് മസ്ജിദ്. പരീക്ഷ എഴുതാനായി ദൂരദേശങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു പള്ളിയുടെ നടപടി.

എറണാകുളം ജില്ലയിലെ കീഴ്മാട് മലയന്‍കാട് വാദി റഹ്മാ മസ്ജിദാണ് പരീക്ഷയ്‌ക്കെത്തിയവര്‍ക്കായി വാതിലുകള്‍ തുറന്നു കൊടുത്തത്. വിശ്രമ സൗകര്യവും മറ്റും കുറഞ്ഞ പ്രദേശത്ത് കടുത്ത വേനല്‍സമയത്ത് പള്ളി ഒരുക്കിയ സൗകര്യം എല്ലാവര്‍ക്കും ഏറെ ആശ്വാസം പകര്‍ന്നു.


Also Read: ക്ഷേത്രപരിസരത്ത് മൈക്ക് ഉപയോഗം പാടില്ലെന്ന് പൊലീസ്; സ്റ്റേഷനില്‍ കെ.പി ശശികലയുടെ കുത്തിയിരിപ്പ് പ്രതിഷേധം; ശശികലയെ അറസ്റ്റ് ചെയ്‌തെന്ന ജന്മഭൂമി വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ


ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിശ്രമസൗകര്യം നല്‍കിയ പള്ളിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പരീക്ഷയ്‌ക്കെത്തിയവര്‍ പള്ളിയില്‍ വിശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നീറ്റ് പരീക്ഷയില്‍ 180 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 11.35 ലക്ഷം വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളാണ് ഇത്തവണ നീറ്റ് എഴുതിയത്. ജൂണ്‍ എട്ടിനാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

ചിത്രം കടപ്പാട് മാധ്യമം ഓണ്‍ലൈന്‍

We use cookies to give you the best possible experience. Learn more