ന്യൂദല്‍ഹി: കയ്യേറ്റം ആരോപിച്ച് ദല്‍ഹിയില്‍ മുസ്‌ലിം പള്ളി പൊളിച്ചുമാറ്റി. വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ മംഗോല്‍പുരി മേഖലയിലാണ് സംഭവം.
ന്യൂദല്‍ഹി: കയ്യേറ്റം ആരോപിച്ച് ദല്‍ഹിയില്‍ മുസ്‌ലിം പള്ളി പൊളിച്ചുമാറ്റി. വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ മംഗോല്‍പുരി മേഖലയിലാണ് സംഭവം.
കനത്ത പൊലീസ് സുരക്ഷയില്‍ ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പൊളിക്കലിന് നേതൃത്വം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് പൊളിക്കല്‍ ആരംഭിച്ചത്.
Also Read: പരിക്കേറ്റ ഫലസ്തീനിയെ ഇസ്രഈൽ സൈനിക ജീപ്പിൽ കെട്ടിയിട്ട സംഭവം; പ്രതികരണവുമായി യു.എസ്
പൊളിക്കൽ ആരംഭിച്ചതോടെ പ്രദേശവാസികൾ ചേർന്ന് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. രാവിലെ ലോക്കല്‍ പൊലീസിന്റെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും അകമ്പടിയോടെയാണ് പള്ളി പൊളിച്ച് മാറ്റാന്‍ ആരംഭിച്ചത്.
#Delhi: Another Masjid in Mangolpuri area of Delhi, is being bulldozed in the name of encroachment.
Locals protested the demolition drive. pic.twitter.com/tyKHis8dOr
— Saba Khan (@ItsKhan_Saba) June 25, 2024
ഹിന്ദുത്വ നേതാവ് പ്രീത് സിരോഹിയുടെ പരാതിയെ തുടര്‍ന്നാണ് പള്ളി പൊളിച്ച് മാറ്റിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇയാളുടെ പരാതിയില്‍ ദല്‍ഹിയിലെ മറ്റൊരു പള്ളിയും പൊളിച്ച് മാറ്റിയിരുന്നു.
പൊളിക്കലിനെതിരെ പ്രതിഷേധം നടന്നെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight: mosque demolished in Delhi’s Mangolpuri