യു.എസില്‍ ന്യൂയോര്‍ക്കെങ്കില്‍ റഷ്യയില്‍ മോസ്‌കോ, കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, 3 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയയുണ്ടാവാം എന്ന് മേയര്‍
COVID-19
യു.എസില്‍ ന്യൂയോര്‍ക്കെങ്കില്‍ റഷ്യയില്‍ മോസ്‌കോ, കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, 3 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയയുണ്ടാവാം എന്ന് മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2020, 4:46 pm

മോസ്‌കോ: റഷ്യയില്‍ കൊവിഡ് വ്യാപനത്തില്‍ കുത്തനെ വര്‍ധന. തലസ്ഥാനമായ മോസ്‌കോവില്‍ മാത്രം 92676 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 177,160 കൊവിഡ് കേസുകളാണ് റഷ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നമ്പറുകള്‍ ഇതിലും കൂടുതലാണെന്നാണ് മോസ്‌കോ മേയര്‍ സെര്‍ജിയ സോബിയനിന്‍ പറയുന്നത്.

ബി.ബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം മോസ്‌കോവില്‍ മാത്രം 3 ലക്ഷം പേര്‍ കൊവിഡ് ബാധിതരായിരിക്കാന്‍ ഇടയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കൊവിഡ് വ്യാപനത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,231 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു.

1625 പേര്‍ ഇതുവരെ രാജ്യത്ത് റഷ്യയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. രോഗവ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും റഷ്യയിലെ കൊവിഡ് മരണ നിരക്ക് താരതമ്യേന കുറവാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.