ന്യൂദല്‍ഹി: 2019-20 ലെ ഇടക്കാല ബജറ്റില്‍ റെയില്‍വേക്ക് കൂടുതല്‍ നിക്ഷേപം പ്രതീക്ഷിച്ചിരുന്നെന്ന് റെയില്‍വേ മന്ത്രി മനോജ് സിന്‍ഹ.
“കേന്ദ്രസര്‍ക്കാര്‍ റെയില്‍വേയില്‍ സിസിടിവി മുതല്‍ വൈഫൈ വരെ വച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് റെയില്‍വേക്ക് ഇതിലും കൂടുതല്‍ നിക്ഷേപം ഉണ്ടായിരിക്കുമെന്നാണ്. സിന്‍ഹ പറഞ്ഞു.
2018-19 ല്‍ റെയില്‍വ് പദ്ധതി ചെലവ് 1,,48528 കോടിയാണ്. ഇത് കൂടുതലും ചെലവഴിച്ചത് റെയില്‍വെയുടെ വികസനത്തിന് വേണ്ടിയാണ്. 2017-10 ല്‍ 4000 കിലോമീറ്ററില്‍ വൈദ്യുതീകരിച്ച റെയില്‍വേ പാത നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും സിന്‍ഹ പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പീയുഷ് ഗോയലാണ് ലോകസഭയില്‍ ഇടക്കാലബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ തന്നെ സഭാതലം ബഹളത്തില്‍ മുങ്ങി. ഇടക്കാല ബജറ്റാണോ സംപൂര്‍ണ്ണ ബജറ്റാണോയെന്ന് വ്യക്തമാക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
കേന്ദ്രസര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല എന്നും പ്രതിപക്ഷം നിലപാട് വ്യക്തമാക്കി.