| Friday, 6th September 2019, 11:16 pm

നോട്ട് നിരോധനമാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രിയെ പഠിപ്പിച്ച് ലുധിയാന വ്യവസായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പന കുറയാന്‍ കാരണം നോട്ട് നിരോധനമാണെന്ന് തുറന്നടിച്ച് വ്യവസായി.
സര്‍ക്കാര്‍ ആര്‍.ബി.ഐ വഴി വലിയ ഇടപെടല്‍ നടത്തിയിട്ടും നിര്‍മ്മാതാക്കള്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടും എന്തുകൊണ്ടാണ് വാഹന വില്‍പ്പന വര്‍ധിക്കാത്തതെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ചോദ്യത്തിനായിരുന്നു വ്യവസായിയുടെ തുറന്നടിച്ച നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.സി.എം.എ)യുടെ വാര്‍ഷിക ഉച്ചകോടിയിലായിരുന്നു സംഭവം. സര്‍ക്കാര്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും മാന്ദ്യത്തിനുള്ള കാരണം ആരായുകയായിരുന്നു അനുരാഗ് താക്കൂര്‍.

ജിഎസ് ഓട്ടോ ലുധിയാനയിലെ ജസ്ബീര്‍ സിംഗ് എന്ന വ്യവസായിയാണ് അനുരാഗ് താക്കൂറിന് മറുപടി നല്‍കിയത്.

‘നോട്ട് നിരോധനത്തിന്റെ വൈകിവന്ന പ്രത്യാഘാതമാണിത്. ജനങ്ങളുടെ കൈയില്‍ പണമില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ അദ്ദേഹത്തിന്റെ മറുപടിയോട് പ്രതികരിക്കാതെ താക്കൂര്‍ നന്ദി എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

പിന്നാലെ നോട്ട് നിരോധനത്തിന്റെ വൈകിവന്ന പ്രത്യാഘാതമാണ് ഇതെങ്കില്‍ ഇതില്‍ നിന്നും എങ്ങനെ മുന്നോട്ട് പോകുമെന്നും താക്കൂര്‍ ചോദിച്ചു.

ആഗോളതലത്തില്‍ കുറയുകയാണോ അതോ പ്രാദേശികമായി മാത്രം കുറയുകയാണോ? എന്നും അദ്ദേഹം ചോദിച്ചു.ആളുകള്‍ കാബുകളും ഇലക്ട്രിക് വാഹനങ്ങളും കൂടുതല്‍ ഉപയോഗിക്കുന്നതാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ കാരണമെന്നും താക്കൂര്‍ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നാലെ നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്നും ഇത് ഇന്ത്യയെ 5 ട്രില്യണ്‍ യു.എസ് ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കേണ്ടതുണ്ടെന്നും ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more