| Thursday, 5th September 2019, 10:14 pm

മുര്‍സിയുടെ മകന്‍ അബ്ദുല്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റൊ: അന്തരിച്ച ഈജിപിത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഇളയമകന്‍ അബ്ദുല്ല മുര്‍സി (25) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കെയ്‌റോയിലെ ഗിസയിലുള്ള ഒയാസിസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

അബ്ദുല്ലയുടെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈജിപ്ത് ആരോഗ്യമന്ത്രാലയം മരണം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഹമ്മദ് മുര്‍സി മരണപ്പെട്ട് മൂന്ന് മാസം കഴിയുന്നതിനിടെയാണ് മകന്‍ അബ്ദുല്ല മുര്‍സിയും മരണപ്പെടുന്നത്. പിതാവിന്റെ മരണം കൊലപാതകമാണെന്ന് അബ്ദുല്ല ആരോപിച്ചിരുന്നു. പിതാവിന്റെ മരണത്തില്‍ അബ്ദുല്ല കടുത്ത ദുഖിതനായിരുന്നുവെന്ന് ഈജിപ്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുര്‍സിയുടെ മക്കളില്‍ ഏറ്റവും വലിയ ഭരണകൂട വിമര്‍ശകനും വിചാരണ വേളയിലടക്കം പിതാവിനെ ഏറ്റവും പിന്തുണക്കുകയും ചെയ്തത് അബ്ദുല്ലയായിരുന്നു. അബ്ദുല്ലയെ പല തവണ ഈജിപ്ത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more