മൊറൊക്കൊയെ സൂക്ഷിച്ചില്ലെങ്കിൽ നല്ല പണി കിട്ടുമെന്ന് ഞങ്ങൾക്കറിയാം; ഫ്രഞ്ച് താരം
2022 FIFA World Cup
മൊറൊക്കൊയെ സൂക്ഷിച്ചില്ലെങ്കിൽ നല്ല പണി കിട്ടുമെന്ന് ഞങ്ങൾക്കറിയാം; ഫ്രഞ്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th December 2022, 12:08 pm

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആവേശകരമായ സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഡിസംബർ 14, 15 തീയതികളിലായാണ് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ അർജന്റീന, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലുസൈൽ സ്റ്റേഡിയത്തിൽ എതിരിടും.

എന്നാൽ ലോകകപ്പിൽ ഇതുവരെ ഒരു മത്സരവും പരാജയപ്പെടാതെയാണ് മൊറൊക്കൊയുടെ ജൈത്രയാത്ര. കൂടാതെ മൊറൊക്കൊ ടൂർണമെന്റിൽ വഴങ്ങിയ ഏക ഗോൾ അവരുടെ തന്നെ സെൽഫ് ഗോളുമാണ്.

ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പരാജയപ്പെടുത്തിയാണ് മൊറോക്കൊ തങ്ങളുടെ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കുന്നത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യം എന്ന ബഹുമതി മൊറൊക്കൊ നേടിയെടുത്തു.

എന്നാലിപ്പോൾ മൊറൊക്കൊ എഴുതിത്തള്ളാൻ കഴിയില്ല എന്ന പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പ്രതിരോധ നിര താരമായ റാഫേൽ വരാനെ.

ഇംഗ്ലീഷ് ടീമിനെ തകർത്തെറിഞ്ഞ് കൊണ്ടാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയതെങ്കിലും മൊറോക്കോയെ കരുതലോടെയാണ് തങ്ങൾ കാണുന്നെതെന്നാണ് ഫ്രഞ്ച് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

“ഞങ്ങൾക്കറിയാം മൊറൊക്കൊ ഭാഗ്യം കൊണ്ട് മാത്രമല്ല ഇവിടം വരെ എത്തിയതെന്ന്. ഞങ്ങളുടെത് എക്സ്പീരിയൻസ്ഡ് പ്ലെയെഴ്സാണ്. ഞങ്ങൾ പോരാട്ടത്തിന് തയ്യാറുമാണ്,’ വരാനെ പറഞ്ഞു.

“ലോകകപ്പ് സെമി ഫൈനൽ വരെ എത്തുകയെന്നത് ചെറിയ കാര്യമല്ല. അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പക്ഷെ ലോകകപ്പ് ജേതാക്കളാവുക എന്നതിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഞങ്ങൾക്കില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ കൃത്യമായ പ്ലാനിങ്ങോടെ തന്നെയാണ് ഫ്രാൻസ് മൊറൊക്കൊക്കെതിരെ ഇറങ്ങുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 14,15 തീയതികളിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനും, ക്രൊയേഷ്യക്കും വിജയിക്കാനായാൽ 2018 ലേ റഷ്യൻ ലോകകപ്പ് ഫൈനൽ ഖത്തറിലും ആവർത്തിക്കും.

Content Highlights:morroco is a good team We know that if we don’t take care of Morocco we will get trap said french player