ന്യൂദല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകരെപ്പോലെ തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന പ്രണവ് മുഖര്‍ജിയുടെ വ്യാജ ചിത്രം പചരിപ്പിച്ച് സംഘപരിവാര്‍. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പ്രണബിന്റെ മോര്‍ഫുചെയ്ത ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ആര്‍.എസ്.എസ് മുഖ്യന്‍ മോഹന്‍ ഭഗവതും മറ്റ് ആര്‍.എസ്.എസ് പ്രമുഖരും ധരിക്കുന്നതിനു സമാനമായ കറുത്ത തൊപ്പി ധരിച്ച്, നെഞ്ചൊപ്പം കൈയുയര്‍ത്തി സല്യൂട്ട് നല്‍കുന്ന രീതിയിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്.
വ്യാജ ചിത്രം പുറത്ത് വന്നതോടു കൂടെ താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന് പറഞ്ഞ് കൊണ്ട് പ്രണവിന്റെ മകള്‍ ശര്‍മിഷ്ട രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ആര്‍.എസ്.എസ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമെന്നും, ഇതേപ്പറ്റി താന്‍ പിതാവിനു മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ശര്‍മ്മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു. “ഇതേപ്പറ്റിയാണ് ഞാനദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നത്. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്നേ തന്നെ ആര്‍.എസ്.എസ് ജോലി തുടങ്ങിയിരിക്കുകയാണ്” കുറിപ്പില്‍ ശര്‍മ്മിഷ്ഠ പറയുന്നു.
ചടങ്ങില്‍ നിന്നുള്ള പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ശര്‍മ്മിഷ്ഠ വ്യാഴാഴ്ച തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കുടിലതന്ത്രങ്ങള്‍ മെനയുന്ന വിഭാഗം പ്രണബിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കാന്‍ കാത്തിരിക്കുകയാണെന്നും, ചടങ്ങില്‍ സംബന്ധിക്കാനുള്ള ക്ഷണം സ്വീകരിക്കുക വഴി അദ്ദേഹം അതിനുള്ള സഹായം ചെയ്തിരിക്കുകയാണെന്നും അവര്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
പ്രസംഗത്തിന്റെ സാരാംശം ശ്രദ്ധിക്കപ്പെടുകയില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ ശേഷിക്കുമെന്നുമായിരുന്നു ശര്‍മ്മിഷ്ഠയുടെ പക്ഷം. ആര്‍.എസ്.എസ്. വേദിയില്‍ മുഖ്യാതിഥിയായി എത്താനുള്ള തീരുമാനം മുന്‍ രാഷ്ട്രപതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കളും ശര്‍മ്മിഷ്ഠയ്ക്കൊപ്പം മുന്നോട്ടുവന്നിരുന്നു.