| Wednesday, 3rd May 2017, 4:27 pm

മോദിയെ അധിക്ഷേപിക്കുന്ന സന്ദശങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റുചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഉത്തര കര്‍ണാടക ജില്ലയിലെ ഓട്ടോ ഡ്രൈവര്‍ കൃഷ്ണ സന്ന തമ്മ നായികിനിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


Also read അമിത് ഷായ്ക്ക് വിരുന്നൊരുക്കിയ ആദിവാസി കുടുംബം തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായി; തട്ടി കൊണ്ടു പോയതെന്ന് ബി.ജെ.പി 


അസഭ്യവാക്കുകള്‍ ഉപയോഗിച്ച് നരേന്ദ്രമോദിയുടെ ചിത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തെന്ന കുറ്റം ചുമത്തിയാണ് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാല്‍സ് ബോയ്‌സ് എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് ഇയാള്‍. ചിത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗണേശ് നായിക് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

40 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പാണ് ബാല്‍സാ ബോയ്‌സ്. ചിത്രം ആദ്യമായി പ്രചരിപ്പിച്ചത് ഗണേശ് നായികും ബാലകൃഷ്ണ എന്ന മറ്റൊരംഗവുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു മാദ്ധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭട്കല്‍ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പിടിയിലായഗണേഷ് നായികിനെ ജാമ്യത്തില്‍ വിട്ടെങ്കിലും ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

We use cookies to give you the best possible experience. Learn more