തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി മഹേഷ് കുമാറാണ് അറസ്റ്റിലായത്.
ബിന്ദു അമ്മിണിയുടേതെന്ന് പറഞ്ഞുകൊണ്ട് മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. വാട്‌സ്ആപ്പ് വഴിയായിരുന്നു പ്രധാനമായും ഇത് പ്രചരിപ്പിച്ചിരുന്നത്. ചില പോണ്‍ വെബ്‌സൈറ്റുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സംഭവത്തില്‍ ബിന്ദു അമ്മിണി പരാതി നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായി നടപടിയുണ്ടാകുന്നില്ലെന്നും പ്രതിയെ പിടികൂടുന്നില്ലെന്നും കഴിഞ്ഞ ദിവസം ബിന്ദു അമ്മിണി വിമര്‍ശനമുന്നയിച്ചിരുന്നു.
ഇനിയും നടപടി വൈകിയാല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് കാസര്‍ഗോഡ് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സി.ഐ കെ.സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അനേഷണം നടത്തുമെന്ന് സി.ഐ. പറഞ്ഞു. വീഡിയോ എവിടെ നിന്ന് കിട്ടിയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Morphed nude video of Bindhu Ammini circulated, one arrested