തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഡി.ജി.പിക്ക് പരാതി നല്‍കി.
നടന്‍ ബൈജുവിന് ഒപ്പം മന്ത്രി നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ പ്രചാരണത്തിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വി. ശിവന്‍ കുട്ടി പറഞ്ഞു.
വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു.
ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Morphed image of standing with Monson; Minister Sivankutty lodged a complaint with the DGP