ഖത്തര്‍ ലോകകപ്പിലെ മൊറോക്കോ-പോര്‍ച്ചുഗല്‍ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മൊറോക്കോ മുമ്പില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ ആദ്യ പകുതിയില്‍ ലീഡ് നേടിയിരിക്കുന്നത്.
മത്സരത്തിന്റെ 42ാം മിനിട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. യൂസഫ് എന്‍ നെസ്രിയാണ് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയത്.
വൈ.എ. അള്ളായുടെ ലോങ് പാസില്‍ കൃത്യമായി തലവെച്ച നെസ്രിയെ തടുക്കാന്‍ പോര്‍ച്ചുഗലിന്റെ ഗോള്‍കീപ്പര്‍ കോസ്റ്റക്ക് സാധിച്ചില്ല.
ബോള്‍ കൈവശം വെക്കുന്നതില്‍ പോര്‍ച്ചുഗലാണ് മുന്നിട്ട് നിന്നതെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 66 ശതമാനം ബോള്‍ പൊസെഷന്‍ പോര്‍ച്ചുഗലിനുണ്ടായിട്ടും മൊറോക്കോയുടെ ഇരട്ടി പാസുകള്‍ കംപ്ലീറ്റ് ചെയ്തിട്ടും ഗോള്‍ കണ്ടെത്താന്‍ മാത്രം ടീമിന് സാധിച്ചില്ല.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വീണ്ടും ബെഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിങ് ഇലവനെ കളത്തിലിറക്കിയത്.
പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിങ് ഇലവന്‍:
ഡിയാഗോ കോസ്റ്റ, ഡിയോഗോ ഡാലോട്ട്, പെപ്പെ, റൂബന്‍ ഡയസ്, റാഫേല്‍ ഗ്വെറിറോ, മോണ്ടെറോ ഒട്ടാവിയോ, റൂബന്‍ നെവെസ്, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, മത്തിയാസ് ഗോങ്കലോ റാമോസ്, സെക്വീറ ജോവോ ഫെലിക്‌സ്.
മൊറോക്കോ സ്റ്റാര്‍ട്ടിങ് ഇലവന്‍:
യാസിന്‍ ബൗനൗ, അച്രഫ് ഹാക്കിമി, ജവാദ് എല്‍ യാമിക്, റൊമെയ്ന്‍ സൈസ്, യഹിയ അത്തിയത്ത് അള്ള, അസ്-എഡിന്‍ ഔനഹി, സോഫിയാന്‍ അംറബത്ത്, സെലിം അമല്ല, ഹക്കിം സിയെച്ച്, യൂസഫ് എന്‍-നെസ്രി, സോഫിയാന്‍ ബൗഫല്‍.
Content highlight: Morocco vs Portugal 3rd quarter final