| Friday, 12th January 2024, 9:53 am

48 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കാൻ അവർ ഇറങ്ങുന്നു; മൊറോക്കൻ സൂപ്പര്‍താരത്തെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്റിന് ജനുവരി 14ന് കിക്ക് ഓഫ്. ആവേശകരമായ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു തകര്‍പ്പന്‍ നേട്ടമാണ് മൊറോക്കന്‍ സ്‌ട്രൈക്കര്‍ യൂസഫ് എന്‍ നെസിരിയെ കാത്തിരിക്കുന്നത്.

യുസഫ് എന്‍ നെസിരിയെ കഴിഞ്ഞ മൂന്ന് ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ഗോള്‍ നേടിയിട്ടുണ്ട്. ആഫ്രിക്ക കപ്പ് നേഷന്‍സ് ടൂര്‍ണമെന്റില്‍ ഗോള്‍ നേടാന്‍ സാധിച്ചാല്‍ മൊറോക്കയ്ക്കായി നാല് വ്യത്യസ്ത ആഫ്രിക്കന്‍ കപ്പ് പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ മൊറോക്കന്‍ താരമായി മാറാന്‍ യൂസഫ് എന്‍ നെസിരിക്ക് സാധിക്കും.

2017, 2019, 2022 എന്നീ വര്‍ഷങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളിലായിരുന്നു മൊറോക്കന്‍ താരം ഗോള്‍ നേടിയത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ബോള്‍ നേടാന്‍ സാധിച്ചാല്‍ ഒരു ചരിത്രനേട്ടത്തിലേക്കായിരിക്കും യൂസഫ് എന്‍ നെസിരി കാലെടുത്തുവെക്കുക.

മൊറോക്കക്കായി 29 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ യൂസഫ് ഏഴ് ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ആഫ്രിക്കന്‍ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ഡി.ആര്‍ കോംഗോ, ടാന്‍സാനിയ, സാംബിയ എന്നീ ടീമുകളാണ് മൊറൊക്കൊയുടെ എതിരാളികള്‍. ജനുവരി 17ന് ടാന്‍സാനിയക്കെതിരെയാണ് മൊറോക്കോയുടെ ആദ്യ മത്സരം.

അതേസമയം മൊറോക്കോ 2022 ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖത്തറില്‍ ഫുട്‌ബോള്‍ ആരാധകരെ എല്ലാം അമ്പരപ്പിച്ചു കൊണ്ടായിരുന്നു മൊറോക്കോയുടെ മുന്നേറ്റം.

സെമിഫൈനല്‍ വരെയാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ മുന്നേറിയത്. ഒടുവില്‍ ഫ്രാന്‍സിനോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

Content Highlight: Morocco ready to create a history in Africa cup of nations.

We use cookies to give you the best possible experience. Learn more