| Monday, 5th December 2022, 10:21 pm

മൊറൊക്കൊ കിടിലൻ ടീം, ആയിരം പെനാൽട്ടിയെങ്കിലും എടുത്ത് പഠിച്ചില്ലെങ്കിൽ പണി പാളും; സ്പെയ്ൻ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്.
പ്രീ ക്വാർട്ടർ മത്സരങ്ങൾക്കായി വലിയ പരിശീലനത്തിലും തയാറെടുപ്പിലുമാണ് ടീമുകൾ.

മൊറൊക്കോക്കെതിരെ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8:30 നാണ് സ്പെയ്നിന്റെ മത്സരം. ക്രൊയേഷ്യ, ബെൽജിയം അടക്കം നിരവധി വമ്പമാരടങ്ങിയ ഗ്രൂപ്പിൽ ഒന്നാമൻമാരായി ഫിനിഷ് ചെയ്ത മൊറൊക്കോയെ കരുതലോടെ തന്നെയാണ് സ്പെയ്ൻ കാണുന്നത്.

നിരവധി പദ്ധതികൾ തയാറാക്കി തന്നെയാണ് സ്പെയ്ൻ മൊറൊക്കോ ക്കെതിരെ ഇറങ്ങുക എന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സ്പെയിൻ കോച്ച് ലൂയിസ് എൻറിക്ക്.

“ആയിരം പെനാൽട്ടിയെങ്കിലും എടുത്ത് ശീലിച്ചില്ലെങ്കിൽ ലോകകപ്പ് പോലുള്ള വലിയ വേദികളിൽ ബുദ്ധിമുട്ടാകും. പെനാൽട്ടി വിജയിക്കുക എന്നത് ലോട്ടറിയല്ല നന്നായി പരിശീലിക്കുകയാണെങ്കിൽ മികച്ച പെനാൽട്ടികൾ എടുക്കാൻ സാധിക്കും,’ സ്പെയ്ൻ കോച്ച് പറഞ്ഞു.
മൊറൊക്കോയെക്കുറിച്ചും സ്പെയ്ൻ പരിശീലകൻ കരുതലോടെയാണ് സംസാരിച്ചത്.

“മൊറൊക്കോ അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. നിലനിൽപ്പ് കഠിനമായ ഗ്രൂപ്പിൽ നിന്നും വിജയിച്ച് കയറാൻ സാധിച്ചത് അവർക്ക് വലിയ പ്രോത്സാഹനം നൽകിയിട്ടുണ്ട്,’ ലൂയിസ് എൻറിക്ക് പറഞ്ഞു.

ട്രെയിനിങ്ങിൽ അദ്ദേഹം തൃപ്തനാണെന്നും മികച്ച റിസൾട്ട്‌ തന്നെ മൊറൊക്കോക്കെതിരെ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കൂടി അദ്ദേഹം പ്രത്യാശിച്ചു. സ്പെയ്ൻ പരിശീലകനോടൊപ്പം താരങ്ങളും പ്രീ ക്വാർട്ടർ മത്സരത്തിനായി നന്നായി ഒരു ങ്ങിയിട്ടുണ്ട് എന്നാണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ കാണാൻ സാധിക്കുന്നത്.

സ്പെയ്ന്റെ യുവതാരം പെഡ്രിയും മൊറൊക്കോയെ കരുതലോടെ തന്നെയാണ് കാണുന്നത് എന്ന തരത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
“അവർക്ക് ശക്തമായ മിഡ്‌ഫീൽഡ് ആണുള്ളത് ഫിസിക്കൽ ഗെയിം കളിക്കുന്ന ടീമാണ് അവർ ഞങ്ങളെ നന്നായി പ്രസ് ചെയ്ത് പന്ത് കൈക്കലാക്കാൻ അവർ ശ്രമിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്,’ പെഡ്രി പറഞ്ഞു.

മൊറൊക്കോ-സ്പെയ്ൻ മത്സര വിജയികൾ ക്വാർട്ടറിൽ നേരിടേണ്ടി വരുന്നത് പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് മത്സര വിജയികളെയാണ്.

Content Highlights:Morocco is a great team if we don’t learn from taking at least a thousand penalties match became difficult spain coach

We use cookies to give you the best possible experience. Learn more