ഖത്തര്‍ ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറി സംഭവിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എഫിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ അഫ്രിക്കന്‍ രാജ്യമായ മൊറോക്കോ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ കാനഡക്കെതിരെ ഒരു ഗോളിന്റെ വിജയം നേടിയെടുക്കാന്‍ ബെല്‍ജിയത്തിനായിരുന്നു.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മത്സരത്തിന് ബെല്‍ജിയം ഇറങ്ങിയിരുന്നത്. എന്നാല്‍ ലോക രണ്ടാം റാങ്കുകാരെ പോയിന്റ് ടേബിളില്‍ നിന്ന് വലിച്ച് താഴെയിട്ട് മൊറോക്കോ ഒന്നാമതെത്തിയിരിക്കുകയാണ്.
A massive moment for Morocco. pic.twitter.com/DzPTMJraUJ
— B/R Football (@brfootball) November 27, 2022
വലിയ ടീമിനെ ചെറിയ ടീം പരാജയപ്പെടുത്തി എന്നതിനപ്പുറത്തേക്ക് തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രതീതിയായിരുന്നു മത്സരത്തിലുടനീളമുണ്ടായത്. ഗോളിന് വേണ്ടി പത്ത് വീതം ശ്രമങ്ങളാണ് ഇരു ടീമുകളും നടത്തിയത്. മത്സരത്തിലുടനീളം ബെല്‍ജിയം ഗോള്‍ മുഖത്തെ വിറപ്പിക്കാന്‍ മൊറോക്കോക്ക് സാധിച്ചു. സമാനമായ ആക്രമണങ്ങള്‍ ബെല്‍ജിയവും നടത്തിയെങ്കിലും ഫലം കണ്ടില്ല.