വേനല്‍ ചൂടില്‍ തലവേദനയും ക്ഷീണവുമൊക്കെ അകറ്റാനും മുടികൊഴിച്ചില്‍ തടയാനും നല്ലൊരു ഹെയര്‍ സ്പാ ആവശ്യമാണ്. പലവിധത്തിലുള്ള ഓയിലുകള്‍ ഉപയോഗിച്ച് ഹെയര്‍സ്പാ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ കത്തുന്ന ചൂടില്‍ കൂടുതല്‍ ഫലപ്രദമാണ് മൊറോക്കന്‍ ഹെയര്‍സ്പാ. ചര്‍മ്മത്തിനും മുടിയ്ക്കും മികച്ച ഹൈഡ്രേഷന്‍ നല്‍കാന്‍ ഇത് ഉപകരിക്കും. വരണ്ട മുടിയുള്ളവരാണെങ്കില്‍ കൂടുതല്‍ മൃദുലതയും മുടിയിഴകള്‍ക്ക് ലഭിക്കുമെന്നതും മൊറോക്കന്‍ സ്പായുടെ പ്രത്യേകതയാണ്.
മൊറോക്കന്‍ സ്പാ
എല്ലാവിധ സ്പായുടേതിലും പോലെ തന്നെ ആദ്യം മുടി നന്നായി കഴുകി വൃത്തിയാക്കുകയാണ് വേണ്ടത്. ശേഷം മൊറോക്കന്‍ അര്‍ഗന്‍ ഓയിലും ക്രീമും യഥാവിധം മിക്‌സ് ചെയ്ത ശേഷം തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യാം. മസാജിന് പകരം മാസ്‌ക് ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകും. ഇതിന് ശേഷം സ്റ്റീം ചെയ്യണം.തുടര്‍ന്ന് മുടി വീണ്ടും കഴുകാം.
ഇപ്പോള്‍ മുടിയിഴകള്‍ക്ക് നല്ല മൃദുലത ലഭിച്ചതായി നമുക്ക് തിരിച്ചറിയാനാകും. പിന്നീട് മുടി സ്റ്റൈലിഷ് ആക്കണമെങ്കില്‍ മൊറോക്കോ ഓയില്‍ സിറം അപ്ലൈ ചെയ്യാം. ബ്ലോ ഡ്രൈ ചെയ്താല്‍ അടിപൊളി ലുക്കും സ്വന്തം. സ്പായുടെ ഗുണം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മൊറോക്കന്‍ ഓയിലിന്റെ ഹോംകെയര്‍ കിറ്റ് ഉപയോഗിക്കുക.