ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്. ഇതോടെ ഇന്ത്യ തങ്ങളുടെ 16 അംഗങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു.
‘എന്നെ സംബന്ധിച്ചിടത്തോളം താരങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കുന്നത് പ്രധാനമാണ്. ഈ കളിക്കാരില്‍ ചിലരുമായി ഐ.പി.എല്ലില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ഒരു ക്യാംപിലാകുമ്പോള്‍ അവരുമായി മികച്ച ബന്ധം ഉണ്ടാക്കുന്നത് വളരെ പ്രധാനം തന്നെയാണ്. കളിക്കാരുമായുള്ള ഒരു ധാരണ ഉണ്ടാക്കാനും അവരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും അത് അനിവാര്യമാണ്,’ മോണി മോര്‍ക്കല്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ പരമ്പരയുടെ പരിശീലന ഘട്ടത്തിലാണ് ടീം അംഗങ്ങള്‍. ബൗളിങ് പരിശീലകനായ മോണി ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രൊഫഷണലിസത്തെക്കുറിച്ചും പറഞ്ഞിരുന്നു. അവര്‍ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മോണി മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ പരമ്പരയുടെ പരിശീലന ഘട്ടത്തിലാണ് ടീം അംഗങ്ങള്‍. ബൗളിങ് പരിശീലകനായ മോണി ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രൊഫഷണലിസത്തെക്കുറിച്ചും പറഞ്ഞിരുന്നു. അവര്‍ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മോണി മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
‘അവര്‍ കളിക്കുന്ന രീതിയും പ്രൊഫഷണലിസവും എന്നെ അതിശയിപ്പിച്ചു. ഇത് നല്ലൊരു സൂചനയാണ്. ഞങ്ങള്‍ക്ക് മികച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’മോണി കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്
Content Highlight: Morne Morkel Talking About Indian Bowlers