| Saturday, 9th July 2022, 4:25 pm

'ഡു പ്ലസിസ് ഇല്ലാതെ നിങ്ങള്‍ ലോകകപ്പ് കളിക്കാന്‍ പോകണ്ട'; ദക്ഷിണാഫ്രിക്കയോട് കര്‍ശന നിര്‍ദേശവുമായി മുന്‍ പേസ് ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു കാലത്ത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ മികച്ച കളിക്കാരില്‍ ഒരാളാണ് ഫാഫ് ഡു പ്ലസിസ്. എ.ബി.ഡി യുഗത്തില്‍ അദ്ദേഹത്തോടൊപ്പം ഒരുപാട് മത്സരങ്ങള്‍ വിജയിപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ താരം ഇന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇല്ല.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ ഭാഗമായി സീനിയര്‍ താരമായ ഫാഫ് ഡു പ്ലസിസിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. കുറച്ചുനാള്‍ മുമ്പെ ഔട്ട് ഓഫ് ആയതിന്റെ പേരിലാണ് താരം ടീമില്‍ നിന്നും പുറത്തായത്. അതോടൊപ്പം പുതിയ താരങ്ങള്‍ മികവ് പുലര്‍ത്തിയപ്പോള്‍ താരത്തിന് ടീമിലെ സ്ഥാനം പൂര്‍ണമായും നഷ്ടമായി.

എന്നാല്‍ മുന്‍ പേസ് ബൗളറായ മോര്‍ണി മോര്‍ക്കലിന്റെ അഭിപ്രായത്തില്‍ ഫാഫിനെ കളിപ്പിക്കണമെന്നാണ്. ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ അദ്ദേഹത്തെ ടീമില്‍ കളിപ്പിക്കണമെന്ന മോര്‍ക്കല്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം ഈ 37ാം വയസിലും മികച്ച ഫീല്‍ഡിങ്ങാണ് നടത്തുന്നതെന്നും മോര്‍ക്കല്‍ പറഞ്ഞു.

‘നിങ്ങളുടെ എല്ലാ പ്രമുഖ കളിക്കാരും കളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു, 37-ാം വയസ്സിലും ഫാഫ് നന്നായി കളിക്കുന്നു. അദ്ദേഹം ഇപ്പോഴും നന്നായി കളിക്കുന്നു, ഫീല്‍ഡില്‍ നന്നായി നീങ്ങുന്നു, കൂടാതെ ആര്‍.സി.ബിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. പരിചയസമ്പന്നരായ കളിക്കാരെ ടീമില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമാണ്. മോര്‍ണെ മോര്‍ക്കല്‍ പറഞ്ഞു

മുന്‍ നായകന്‍ ഫാഫ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലുള്ള പദ്ധതികളുടെ ഭാഗമല്ല. കാരണം അദ്ദേഹത്തിന് ബോര്‍ഡുമായി കരാറില്ല. ഐ.പി.എല്‍ 2022-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായ ഫാഫ് അവരെ പ്ലേ ഓഫിലേക്ക് നയിച്ചു. 127.52 സ്ട്രൈക്ക് റേറ്റില്‍ 468 റണ്‍സ് ഫാഫ് നേടിയിരുന്നു.

അതോടൊപ്പം ദക്ഷണിണാഫ്രിക്കന്‍ ടീം മികച്ച ബാലന്‍സുള്ള ടീമാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ കഗീസോ റബാദയും ആന്റിച്ച് നോര്‍ട്‌ജെയും തിളങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

‘ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആക്രമണം അവര്‍ക്ക് ഉണ്ടെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. കഗീസോ റബാഡ ഒരു ലോകോത്തര മാച്ച് വിന്നറാണ്, ആന്റിച്ച് നോര്‍ട്‌ജെ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, ഷംസി ഒരു മികച്ച സ്പിന്നറാണ്. ഇത് ബാലന്‍സുള്ള ഒരു ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ടി-20 ക്രിക്കറ്റില്‍ ഈ ദിവസങ്ങളില്‍ ടൈറ്റ് മത്സരങ്ങളാണ് നടക്കുന്നത്,” മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Morne Morkel says he wants Duplesis to play in t20 World cup 2022

We use cookies to give you the best possible experience. Learn more